Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഡൽഹിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആംആദ്മി പാർട്ടിയിലേക്ക് അണികളുടെ വൻതള്ളിക്കയറ്റം; 24 മണിക്കൂറിലേറെ പാർട്ടിയിലേക്ക് എത്തിയത് പത്തിലക്ഷത്തിലധം ആളുകളെന്ന് പാർട്ടി നേതൃത്വം; രാജ്യ വികസനത്തിനായി പാർട്ടിയിൽ അണിചേരാൻ ഇന്ത്യക്കാരോട് ആഹ്വാനം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി (എ.എ.പി) നേടിയ മൃഗീയ വിജയത്തിന് പിന്നാലെ പാർട്ടിയിലേക്ക് അണികളുടെ വൻ ഒഴുക്ക്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഡൽഹിയിൽ 70ൽ 62 സീറ്റുകൾ നേടിയാണ് വിജയിച്ചത്. ഈ വിഖ്യാത വിജയത്തിന് ശേഷം ഒരു ദിവസത്തിനിടെ 10 ലക്ഷത്തിലധികം പേർ ആം ആദ്മി പാർട്ടിയിൽ പുതുതായി ചേർന്നതായി എ.എ.പി അറിയിച്ചു. ''ഞങ്ങൾ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ 24 മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ ആംആദ്മി പാർട്ടിയിൽ പുതുതായി ചേർന്നിട്ടുണ്ടെന്ന് ട്വീറ്റിലൂടെ ആംആദ്മി പാർട്ടി വ്യക്തമാക്കി.

ആം ആദ്മി പാർട്ടി രാഷ്ട്ര നിർമ്മാൻ എന്ന പേരിൽ ആരംഭിച്ചിരുന്നു. രാജ്യ വികസത്തിനായി പാർട്ടിയിൽ അണി ചേരാൻ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തുള്ള പ്രചാരണത്തിന് വമ്പൻ പ്രതികരണം ലഭിക്കുന്നത്. 2012 ൽ അരവിന്ദ് കെജ്രിവാൾ സ്ഥാപിച്ച ആം ആദ്മി പാർട്ടി 2015 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഡൽഹി നിയമസഭാ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളയുകയായിരുന്നു. ഇത്തവണയും കോൺഗ്രസിന് ചിത്രത്തിലിടം നേടാനായില്ല.

Stories you may Like

മാത്രമല്ല കോൺഗ്രസിന്റെ ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച കാശ് പോലും നഷ്ടമായി. കോൺഗ്രസിന്റെ ഷീലാ ദീക്ഷിത് സർക്കാരിനെതിരെ ഭരണ വിരുദ്ധ തരംഗം ഉയർത്തിക്കൊണ്ടാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. അതിന് ശേഷം കോൺഗ്രസിന് പച്ച തൊടാനായിട്ടില്ല. ഡൽഹി നിയമസഭയിൽ കോൺഗ്രസിന് ഒരു പ്രതിനിധി പോലുമില്ലാതായി.

കഴിഞ്ഞദിവസം നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും അരവിന്ദ് കെജ്രിവാൾ ആംആദ്മി പാർട്ടിയെ വീണ്ടും ഗംഭീര വിജയത്തിലേക്ക് നയിച്ചു. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) കനത്ത പ്രഹരമേൽപ്പിച്ചായിരുന്നു എ.എ.പിയുടെ വിജയം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP