Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാമത്തെ ആംആദ്മി എംഎൽഎയും ബിജെപിയിലെത്തി; വിലയ്‌ക്കെടുപ്പ് എളുപ്പമാകില്ലെന്ന കെജ്രിവാളിന്റെ ട്വീറ്റിന് പിന്നാലെ പാർട്ടി വിട്ട രണ്ടാമത്തെ എംഎൽഎയായി ദേവീന്ദർ സിംങ് ഷെരാവത്; ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമമെന്ന് ഡൽഹി മുഖ്യമന്ത്രി

രണ്ടാമത്തെ ആംആദ്മി എംഎൽഎയും ബിജെപിയിലെത്തി; വിലയ്‌ക്കെടുപ്പ് എളുപ്പമാകില്ലെന്ന കെജ്രിവാളിന്റെ ട്വീറ്റിന് പിന്നാലെ പാർട്ടി വിട്ട രണ്ടാമത്തെ എംഎൽഎയായി ദേവീന്ദർ സിംങ് ഷെരാവത്; ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമമെന്ന് ഡൽഹി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണത്തിനിടെ ഡൽഹിയിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയിൽ നിന്നു വീണ്ടും കൊഴിഞ്ഞുപോക്ക്. നിയമസഭാംഗമായ ദേവീന്ദർ സിങ് ഷെരാവത് ബിജെപിയിൽ ചേർന്നു.

10 കോടി വാഗ്ദാനം ചെയ്ത് ഏഴ് എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്നു നേരത്തേ അരവിന്ദ് കേജ്രിവാൾ ആരോപിച്ചിരുന്നു. 14 എംഎൽഎമാർ ബിജെപിയിൽ ഉടൻ ചേരുമെന്ന കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ പ്രസ്താവനയോട് ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കുക അത്ര എളുപ്പമാകില്ലെന്ന് കേജ്രിവാൾ ട്വിറ്ററിൽ കുറിച്ചതിനു പിന്നാലെയാണ് രണ്ടാമത്തെ എംഎൽഎയും ബിജെപിയിൽ ചേർന്നത്.

പാർട്ടി പരിപാടികളിൽ ഒന്നും തന്നെ തന്നെ ക്ഷണിക്കാറില്ലെന്നും ആംആദ്മി തന്നെ അവഗണിക്കുകയാണെന്നും ദേവീന്ദർ സിങ് ഷെരാവത് ആരോപിച്ചു. ഡൽഹിയിലെ ബിജ്വാസൻ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ദേവീന്ദർ സിങ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP