Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുപിയിൽ ആം ആദ്മി പാർട്ടി നേതാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹം കിടന്നത് കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ; കാറിൽ നിന്ന് ലഭിച്ച ഫോണിലേക്ക് 4.30 ന് വാട്‌സ്ആപ്പ് സന്ദേശം എത്തിയിരുന്നതായും പൊലീസ്; സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ദാസിന്റെ ബന്ധുക്കൾ

യുപിയിൽ ആം ആദ്മി പാർട്ടി നേതാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹം കിടന്നത് കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ; കാറിൽ നിന്ന് ലഭിച്ച ഫോണിലേക്ക് 4.30 ന് വാട്‌സ്ആപ്പ് സന്ദേശം എത്തിയിരുന്നതായും പൊലീസ്; സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ദാസിന്റെ ബന്ധുക്കൾ

ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ ആം ആദ്മി പാർട്ടി നേതാവിന്റെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എഎപി നേതാവ് നവീൻ ദാസിനെയാണ് (25) മരിച്ചനിലയിൽ കണ്ടെത്തിയത്. സാഹിയാബാദ് - ലോനി റോഡിലെ ഭോപ്രയിൽ വിജനമായ സ്ഥലത്ത് നിന്ന് കത്തിയമർന്ന കാർ പൊലീസ് വെള്ളിയാഴ്‌ച്ച കണ്ടെടുത്തു.

വെള്ളിയാഴ്ച പുലർച്ചെ 2.30 ന് ആയിരിക്കാം കാർ തീപിടിച്ചു കത്തിയതെന്നു പൊലീസ് കരുതുന്നു. ഡ്രൈവർ സീറ്റിലായിരുന്നു ദാസിന്റെ മൃതദേഹം. കാറിനുള്ളിൽനിന്നും മൊബൈൽ ഫോൺ കേടുപറ്റാതെ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഫോണിലേക്ക് പുലർച്ചെ 4.30 ന് വാട്‌സ്ആപ്പ് സന്ദേശം എത്തിയിരുന്നതായും പൊലീസ് പറയുന്നു. കാർ പൂട്ടിയ നിലയിലായിരുന്നു. താക്കോൽ കണ്ടെടുക്കാനായിട്ടില്ല.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ദാസിന്റെ ബന്ധുക്കൾ ആരോപിച്ചു. ദാസിനെ വിജനമായി സ്ഥലത്തെത്തിച്ചു കാറിനുള്ളിലിരുത്തി തീകൊളുത്തിയതാകാമെന്നാണ് ബന്ധുക്കൾ കരുതുന്നത്. സഹോദരിയുമായി വെള്ളിയാഴ്ച പുലർച്ചെ 12.30 ന് ദാസ് ഫോണിൽ സംസാരിച്ചിരുന്നു. ഡൽഹിയിൽ വാടകയ്ക്കു വീട് എടുക്കുന്നതിനെക്കുറിച്ചായിരുന്നു സംസാരിച്ചതെന്നും ഗസ്സിയാബാദ് എസ്‌പി സ്ലോക് കുമാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP