Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരഞ്ഞെടുപ്പ് തലേന്ന് കെജ്രിവാളിനെതിരെ വെടിപൊട്ടിച്ച് എഎപി സ്ഥാനാർത്ഥിയുടെ മകൻ: തന്റെ പിതാവിന് മത്സരിക്കാൻ ടിക്കറ്റ് കിട്ടിയത് ആറ് കോടി കെജ്രിവാളിന് കോഴ നൽകിയിട്ടെന്ന് ഉദയ്; മകൻ തനിക്കൊപ്പമല്ലെന്ന് പറഞ്ഞൊഴിഞ്ഞ് ബൽബീർ സിങ് ജക്കർ

തിരഞ്ഞെടുപ്പ് തലേന്ന് കെജ്രിവാളിനെതിരെ വെടിപൊട്ടിച്ച് എഎപി സ്ഥാനാർത്ഥിയുടെ മകൻ: തന്റെ പിതാവിന് മത്സരിക്കാൻ ടിക്കറ്റ് കിട്ടിയത് ആറ് കോടി കെജ്രിവാളിന് കോഴ നൽകിയിട്ടെന്ന് ഉദയ്; മകൻ തനിക്കൊപ്പമല്ലെന്ന് പറഞ്ഞൊഴിഞ്ഞ് ബൽബീർ സിങ് ജക്കർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തലേന്ന് അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മിപാർട്ടിയുടെ സ്ഥാനാർത്ഥിയുടെ മകൻ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ ടിക്കറ്റ് കിട്ടാൻ തന്റെ പിതാവ് കെജ്രിവാളിന് ആറുകോടി നൽകിയെന്നാണ് ആരോപണം. വെസ്റ്റ് ഡൽഹി സ്ഥാനാർത്ഥി ബൽബീർ സിങ് ജക്കറിന്റെ മകൻ ഉദയ് ആണ് ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ 15 വർഷമായി മകൻ തന്നോടൊപ്പമല്ല താമിസിക്കുന്നതെന്നായിരുന്നു ജക്കറിന്റെ പ്രതികരണം. കൂടുതൽ വിശാംശങ്ങൾ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവായ കെജ്രിവാൾ കാസ് മേടിക്കുമെന്നും അഴിമതിക്കാരനാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്, ഉദയ് പറഞ്ഞു. 1984 ലെ സിഖ് വിരുദ്ധ കസാപക്കേസിൽ ഡൽഹി ഹൈക്കോടതി ജീവപര്യന്തം വിധിച്ച കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ രക്ഷിക്കാൻ ശ്രമിച്ചവരിൽ തന്റെ പിതാവുമുണ്ടായിരുന്നു. സജ്ജൻ കുമാറിനെ ജാമ്യത്തിലിറക്കാൻ കോടതിയിൽ ഹാജരായതിന് വൻതുക തന്നെ പിതാവ് കൈപ്പറ്റി. തനിക്ക് ഒരുരാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും ഉദയ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP