Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ; ചടുലനീക്കം ഇരട്ട വോട്ടുകളും രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ട്; രാജ്യത്ത് 10 കോടിയോളം ജനങ്ങൾ ഇനിയും ആധാർ ലഭിച്ചിട്ടില്ലെന്നും കണക്ക്; നിർദ്ദേശം മുന്നോട്ട് വച്ച് തിരിഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായിട്ടുള്ള തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകാനൊരുങ്ങി കേന്ദ്ര സർക്കാർ. വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയപ്പാർട്ടികൾ തങ്ങൾക്കനുകൂലമായി വോട്ടർപ്പട്ടികയിൽ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്.

വോട്ടർ ഐ.ഡി. കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള നിർദ്ദേശം തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ആധാർ നിർബന്ധമാക്കരുതെന്ന 2015-ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് തുടർനടപടി നിലച്ചു. തുടർന്നാണ്, ഇതിനായി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കേന്ദ്രസർക്കാരിനെ സമീപിച്ചത്. സുപ്രീംകോടതി വിധി നിലവിലുള്ളതിനാൽ നിയമനിർമ്മാണത്തിലൂടെയല്ലാതെ ആധാർനമ്പർ വ്യക്തികളിൽനിന്ന് നിർബന്ധപൂർവം ആവശ്യപ്പെടാനാവില്ല.

പുതുതായി വോട്ടർ കാർഡിന് അപേക്ഷിക്കുന്നവരോടും നിലവിൽ പട്ടികയിലുള്ളവരോടും ആധാർ നമ്പർ ആവശ്യപ്പെടുന്നതിന് ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യണമെന്നാണ് കമ്മിഷൻ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. 2011 സെൻസസ് പ്രകാരം 121.09 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്.

123 കോടിയോളം പേർക്ക് ഇതുവരെ ആധാർ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. ആധാർ ലഭിച്ചവരിൽ 35 കോടി പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 90 കോടിയോളം വോട്ടർമാരാണ് പട്ടികയിലുണ്ടായിരുന്നത്. അതിനാൽ മിക്കവാറും വോട്ടർമാർക്കെല്ലാം ആധാർ ഉണ്ടെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.

എങ്കിലും, ജനസംഖ്യ ഇപ്പോൾ 133 കോടിയോളമെത്തിയതായാണ് അനൗദ്യോഗിക കണക്ക്. ഇതുപ്രകാരം രാജ്യത്ത് 10 കോടിയോളം ജനങ്ങൾ ഇനിയും ആധാർ ഇല്ലാത്തവരായുണ്ട്. ആധാർ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുമ്പോൾ സർക്കാർ നേരിടാനിരിക്കുന്ന വെല്ലുവിളിയും ഇതാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP