Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ആധാർ വിവരങ്ങൾ പി.വി സി. കാർഡ് രൂപത്തിൽ; ഓൺലൈനായി ലഭ്യമാക്കാൻ അവസരം

ആധാർ വിവരങ്ങൾ പി.വി സി. കാർഡ് രൂപത്തിൽ; ഓൺലൈനായി ലഭ്യമാക്കാൻ അവസരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആധാർ വിവരങ്ങൾ ഉടമസ്ഥന് എപ്പോൾ വേണമെങ്കിലും പി.വി സി. കാർഡ് രൂപത്തിൽ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനുള്ള 'ഓർഡർ ആധാർ കാർഡ്' സേവനത്തിന് തുടക്കമായി. രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ ഇല്ലെങ്കിൽ താത്കാലിക നമ്പറോ രജിസ്റ്റർ ചെയ്യാത്ത നമ്പറോ ഉപയോഗിച്ചും കാർഡ് ആവശ്യപ്പെടാം. 50 രൂപയടച്ച് ഓൺലൈൻ ആയി അപേക്ഷിച്ചാൽ തപാൽമാർഗം സ്പീഡ് പോസ്റ്റിൽ കാർഡ് വീട്ടിലെത്തുമെന്ന് യു.ഐ.ഡി.എ.ഐ. ട്വിറ്ററിലൂടെ അറിയിച്ചു.

ഏറ്റവും പുതിയ പി.വി സി. കാർഡുകളിൽ സുരക്ഷയുറപ്പാക്കാൻ ക്യു.ആർ. കോഡും മറ്റ് സംവിധാനങ്ങളും ഉണ്ടായിരിക്കും. ൗശറമശ.ഴീ്.ശി എന്ന ലിങ്ക് വഴി കാർഡിന് അപേക്ഷിക്കാം. ആധാർ കാർഡ് ഡിജിറ്റൽ രൂപത്തിൽ ലഭിക്കുന്നതിന് എംആധാർ ആപ്പ് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP