Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ `ചോർച്ച`; പുറത്ത് പോയത് 67 ലക്ഷം ആളുകളുടെ ആധാർ വിവരങ്ങൾ; ചോർത്താനാകില്ലെന്ന് സർക്കാരും യുഐഡിയും ആവർത്തിക്കുമ്പോളും ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യമായിരുന്നുവെന്ന് റിപ്പോർട്ട്; ആർക്കും ലഭ്യമാകുന്ന രീതിയിൽ സൂക്ഷിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഓൺലൈൻ സുരക്ഷ വിദഗ്ധൻ എലിയറ്റ് ആൽഡേഴ്‌സൺ

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ `ചോർച്ച`; പുറത്ത് പോയത് 67 ലക്ഷം ആളുകളുടെ ആധാർ വിവരങ്ങൾ; ചോർത്താനാകില്ലെന്ന് സർക്കാരും യുഐഡിയും ആവർത്തിക്കുമ്പോളും ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യമായിരുന്നുവെന്ന് റിപ്പോർട്ട്;  ആർക്കും ലഭ്യമാകുന്ന രീതിയിൽ സൂക്ഷിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഓൺലൈൻ സുരക്ഷ വിദഗ്ധൻ എലിയറ്റ് ആൽഡേഴ്‌സൺ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആധാറിന്റെ സുരക്ഷ സംവിധാനത്തെക്കുറിച്ച് ആശങ്കകൾ ഉയരുന്നത് ആദ്യമായിട്ടല്ല. മുൻപും പല തവണ ഇതെക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും തൊട്ടതിനും പിടിച്ചതിനുമെല്ലാം ലിങ്ക് ചെയ്തിരിക്കുന്ന ആധാർ സുരക്ഷിതമെന്ന് നാം വിശ്വസിച്ചു. ഇപ്പോഴിത 67 ലക്ഷം ാളുകളുടെ ആധാർ വിവരങ്ങൾ ചോർന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കീഴിലുള്ള ഇൻഡേനിൽനിന്ന് വിതരണക്കാരുടെയും ഉപഭോക്താക്കളുടെയും ആധാർ വിവരങ്ങളാണ് ചോർന്നതായി വിവരം ലഭിക്കുന്നത്.

67 ലക്ഷം ആളുകളുടെ വിവരങ്ങൾ ഇൻഡെയ്ൻ കമ്പനിയുടെ വെബ്‌സൈറ്റിൽ ലഭ്യമായിരുന്നെന്നും അത് ആർക്കും ഉപയോഗിക്കാവുന്ന സ്ഥിതിയിലാണെന്നും ഓൺലൈൻ സുരക്ഷാ വിദഗ്ധനായ എലിയട്ട് ആൽഡേഴ്‌സൺ വെളിപ്പെടുത്തി. ട്വീറ്റിലൂടെയാണ് വെളിപ്പെടുത്തൽ ആധാർ വിഷയത്തിൽ നേരത്തെയും വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ആൽഡേഴ്‌സൺ മീഡിയം എന്ന പേരിലുള്ള ബ്ലോഗിലൂടെയാണ് പുതിയ കാര്യങ്ങളും പുറത്തുവിട്ടത്. കമ്പനിയുടെ ഡീലേഴ്‌സ് പോർട്ടലിലാണ് ആധികാരമില്ലാത്ത വിധത്തിൽ ആധാർ വിവരങ്ങൾ ഉണ്ടായിരുന്നത്. ആധാർ നമ്പപരിനൊപ്പം ഉപഭോക്താക്കളുടെ പേരുകളും ഡേറ്റാബേസിൽ ഉണ്ടായിരുന്നു.

ആധാർ വിവരങ്ങൾ ഡേറ്റാബേസിൽനിന്നു ഒരാൾക്കും ചോർത്താനാകില്ലെന്നു കേന്ദ്ര സർക്കാരും യുഎഡിഐഎയും ആവർത്തിക്കുന്നതിനിടെയാണ് സർക്കാർ വെബ്‌സൈറ്റുകളിൽ നിന്നു തന്നെ വിവരങ്ങൾ പുറത്താകുന്നതായി റിപ്പോർട്ടുകൾ വ്യാമപമകമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP