Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനന, മരണ റജിസ്‌ട്രേഷന് ആധാർ നിർബന്ധമല്ല; റജിസ്‌ട്രേഷനായി ഒരാളെ തിരിച്ചറിയുന്നതിന് ആധാർ വേണമെന്നു വകുപ്പില്ലെന്നും റിപ്പോർട്ട്

ജനന, മരണ റജിസ്‌ട്രേഷന് ആധാർ നിർബന്ധമല്ല;  റജിസ്‌ട്രേഷനായി ഒരാളെ തിരിച്ചറിയുന്നതിന് ആധാർ വേണമെന്നു വകുപ്പില്ലെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജനന, മരണ റജിസ്‌ട്രേഷന് ആധാർ നിർബന്ധമല്ലെന്ന് രജിസ്റ്റ്രാർ ജനറലിന്റെ വാർഷിക റിപ്പോർട്ട്. 1969 ലെ ജനനമരണ റജിസ്‌ട്രേഷൻ നിയമത്തിൽ റജിസ്‌ട്രേഷനായി ഒരാളെ തിരിച്ചറിയുന്നതിന് ആധാർ വേണമെന്നു വകുപ്പില്ലെന്നും സിവിൽ റജിസ്‌ട്രേഷൻ സംവിധാനത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിൽ പറയുന്നു.

ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളിലെ രജിസ്റ്റ്രാർമാരും വ്യക്തമാക്കിയിട്ടുണ്ട്. യുപിയിലും ഹരിയാനയിലും ജനനമരണ റജിസ്‌ട്രേഷന് ആധാർ നിർബന്ധമാക്കിയ കാര്യവും റിപ്പോർട്ടിലുണ്ട്. 2011 ൽ 82.4% ജനനം രജിസ്റ്റർ ചെയ്തിരുന്നത് 2019 ൽ 92.7% ആയെന്നും റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP