Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹ വാഗ്ദാനം നൽകി സംവിധായകൻ പീഡിപ്പിച്ചു; 18കാരിയായ മേക്കപ്പ് ആർട്ടിസ്റ്റ് പരാതിയുമായി രംഗത്ത്; ഒരു വർഷത്തോളം നിരന്തരം പീഡനത്തിരയാക്കിയതായി യുവതിയുടെ പരാതി; ബന്ധുവിനൊപ്പം കൂട്ടമാനഭംഗം നടത്തിയതായും യുവതിയുടെ ആരോപണം

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി സിനിമാ സഹ സംവിധായകൻ പീഡിപ്പിച്ചതായി സിനിമാപ്രവർത്തകയുടെ പരാതി. 18കാരിയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സഹസംവിധായകനെതിരെ രംഗത്ത് വന്നത്.. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകൻ ഒരു വർഷത്തോളം നിരന്തരം പീഡനത്തിരയാക്കിയതായി പരാതിയിൽ പറയുന്നു. സഹ സംവിധായകനും ഇയാളുടെ ബന്ധുവും തന്നെ കൂട്ട ബലാത്സംഗം ചെയ്തുവെന്നും പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റാണ് പരാതിക്കാരി. ഹർദിക് സതസ്യ, വിമൽ സതസ്യ എന്നിവർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. ആരോപണ വിധേയനായ സഹ സംവിധായകൻ തന്റെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ സമീപിച്ചത്. പിന്നീട് ഇയാൾക്കൊപ്പം ലൊക്കേഷനുകളിൽ ഒപ്പം സഞ്ചരിക്കാറുണ്ടായിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനത്തിരയാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒരു വർഷത്തോളമാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്.

പിന്നീട് സഹ സംവിധായകനും അയാളുടെ ബന്ധുവും അമ്രേലിയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തി കൂട്ട ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്‌ബോൾ കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.ഇരുവർക്കുമെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP