Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

16കാരിക്ക് ഹൃദയാഘാതം; ക്ലാസുമുറിയിൽ കുഴഞ്ഞുവീണു മരിച്ചു; കണ്ണുകൾ ദാനം ചെയ്തു

16കാരിക്ക് ഹൃദയാഘാതം; ക്ലാസുമുറിയിൽ കുഴഞ്ഞുവീണു മരിച്ചു; കണ്ണുകൾ ദാനം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: മധ്യപ്രദേശിൽ അതിശൈത്യത്തെ തുടർന്ന് പതിനാറു വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ വൃന്ദ ത്രിപാദിയാണ് ക്ലാസ് മുറിക്കകത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇൻഡോറിലെ ഉഷാ നഗറിലെ സ്‌കൂളിലാണ് സംഭവം.

ഉടൻ തന്നെ വൃന്ദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപെ വിദ്യാർത്ഥിനി മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. അതിശൈത്യമാകാം മരണകാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. വീഴ്ചയിൽ താടിയെല്ലിന് പരിക്കേറ്റതായും ഹൃദയസ്തംഭനമാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

മരണത്തിന് പിന്നാലെ കുടുംബം വിദ്യാർത്ഥിനിയുടെ കണ്ണുകൾ ദാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP