Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോലി ചെയ്യുന്ന വീട്ടിലെ വൃദ്ധനോടുള്ള വൈരാഗ്യം തീർക്കാൻ ചായയിൽ കലക്കിക്കൊടുത്തത് മയക്കുമരുന്ന്; അഞ്ച് സുഹൃത്തുക്കളുടെ സഹായത്തോടെ 91 വയസ്സുള്ള വയോധികനെ കിഷൻ തട്ടിക്കൊണ്ടുപോയത് ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച്; സംഭവം പുറംലോകം അറിയുന്നത് 12 മണിക്കൂറിന് ശേഷം കൃഷ്ണ ഘോസ്‌ലയുടെ ഭാര്യക്ക് ബോധം വന്നതോടെ

ജോലി ചെയ്യുന്ന വീട്ടിലെ വൃദ്ധനോടുള്ള വൈരാഗ്യം തീർക്കാൻ ചായയിൽ കലക്കിക്കൊടുത്തത് മയക്കുമരുന്ന്; അഞ്ച് സുഹൃത്തുക്കളുടെ സഹായത്തോടെ 91 വയസ്സുള്ള വയോധികനെ കിഷൻ തട്ടിക്കൊണ്ടുപോയത് ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച്; സംഭവം പുറംലോകം അറിയുന്നത് 12 മണിക്കൂറിന് ശേഷം കൃഷ്ണ ഘോസ്‌ലയുടെ ഭാര്യക്ക് ബോധം വന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: 91 വയസുള്ള വയോധികനെ വീട്ടുജോലിക്കാരൻ തട്ടിക്കൊണ്ടു പോയി. ഡൽഹിയിൽ സ്ഥിര താമസമാക്കിയ കൃഷ്ണ ഘോസ്‌ല എന്ന വയോധികനെയാണ് ബീഹാർ സ്വദേശിയായ കിഷൻ ഫ്രിഡ്ജിനുള്ളിൽ കയറ്റി തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ കുറേ നാളുകളായി കിഷൻ കൃഷ്ണ ഘോസ്‌ലയുടെ വീട്ടിലെ ജോലിക്കാരനാണ്. എന്നാൽ, വീട്ടുടമസ്ഥന്റെ സമീപനത്തിൽ ഇയാൾ അസ്വസ്ഥനായിരുന്നു.

ശനിയാഴ്‌ച്ച വൈകുന്നേരം പതിവുപോലെ കിഷൻ വൃദ്ധദമ്പതികൾക്ക് ചായ നൽകി. എന്നാൽ യുവാവ് ഇതിൽ ലഹരി പദാർത്ഥം കലർത്തിയിരുന്നു. പന്ത്രണ്ട് മണിക്കൂറിന് ശേഷമാണ് ഘോസ്‌ലയുടെ ഭാര്യക്ക് ബോധം വീണത്. ബോധം വീണയുടൻ അവർ തന്റെ ഭർത്താവിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജും കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ഇവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

അഞ്ച് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കിഷൻ വീട്ടുടമസ്ഥനെ തട്ടിക്കൊണ്ട് പോയത്. വീട്ടുടമസ്ഥനോടുള്ള വൈരാഗ്യത്തെ തുടർന്നാണ് ജോലിക്കാരൻ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് വ്യത്തങ്ങൾ വ്യക്തമാക്കി. രണ്ട് മക്കളാണ് ഘോസ്‌ലക്കുള്ളത്. ഒരാൾ ആസ്‌ട്രേലിയയിലാണ്. മറ്റൊരു മകൻ ഡൽഹിയിൽ തന്നെയാണെങ്കിലും മാതാപിതാക്കൾക്കൊപ്പമല്ല താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP