Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമിഴ്‌നാട്ടിൽ ആശങ്ക വർധിപ്പിച്ച് ആരോ​ഗ്യപ്രവർത്തകരിലും കോവിഡ് പടരുന്നു; ചെന്നൈ ന​ഗരത്തിലെ ഒരു ആശുപത്രിയിൽ മാത്രം 10 ദിവസത്തിനിടെ വൈറസ്ബാധ സ്ഥിരീകരിച്ചത് 90 ഡോക്ടർമാർക്ക്

തമിഴ്‌നാട്ടിൽ ആശങ്ക വർധിപ്പിച്ച് ആരോ​ഗ്യപ്രവർത്തകരിലും കോവിഡ് പടരുന്നു; ചെന്നൈ ന​ഗരത്തിലെ ഒരു ആശുപത്രിയിൽ മാത്രം 10 ദിവസത്തിനിടെ വൈറസ്ബാധ സ്ഥിരീകരിച്ചത് 90 ഡോക്ടർമാർക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം ആരോ​ഗ്യപ്രവർത്തകരിലും വൈറസ് ബാധ പടരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ചെന്നൈ ന​ഗരത്തിലെ ഒരു ആശുപത്രിയിൽ മാത്രം 10 ദിവസത്തിനിടെ 90 ഡോക്ടർമാർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. നഗരത്തിലെ രാജീവ് ഗാന്ധി ഗവ. ആശുപത്രിയിലെ ഡോക്ടർമാർക്കാണ് വൈറസ് ബാധ. കോവിഡ് രോഗികളെ ചികിത്സിക്കാത്ത മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാർക്കും വൈറസ് ബാധയുണ്ടായതായി ഐ.എ.എൻ.എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഡോക്ടർമാരുടെ ലഭ്യതക്കുറവ് കാരണം മറ്റ് സ്ഥലങ്ങളിൽനിന്നുള്ള 300 ഡോക്ടർമാരെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ കോവിഡ് വാർഡിൽ 500 കിടക്കകൾ കൂടി രണ്ടുദിവസത്തിനകം സജ്ജീകരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും വലിയ വെല്ലുവിളി നേരിടുകയാണ്. ശരിയായി ഉറങ്ങിയിട്ടോ ഭക്ഷണം കഴിച്ചിട്ടോ മൂന്നുമാസമായെന്ന് ഇവർ പറയുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ 42,687 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 397 പേരാണ് മരിച്ചത്. 23,409 പേർ രോഗമുക്തി നേടുകയും ചെയ്തു. 18,881 പേരാണ് ചികിത്സയിൽ തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP