Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തിച്ച് കുളിപ്പിച്ചു; ആചാരമനുസരിച്ച് സംസ്‌ക്കരിച്ചു: ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് കോവിഡ്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തിച്ച് കുളിപ്പിച്ചു; ആചാരമനുസരിച്ച് സംസ്‌ക്കരിച്ചു: ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് കോവിഡ്

സ്വന്തം ലേഖകൻ

മുംബൈ: മുംബൈയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചതിന് പിന്നാലെ കുടുംബത്തിലെ ഒമ്പതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉല്ലാസ് നഗറിലാണ് സംഭവം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തിച്ച് കുളിപ്പിക്കുകയും ചട്ടം ലംഘിച്ച് കുടുംബാംഗങ്ങൾ ചേർന്ന് സംസ്‌കരിക്കുകയുമായിരുന്നു

50 വയസ്സുകാരനായയാൾ ഈ മാസം എട്ടിനാണ് മരിച്ചത്. പിറ്റേന്ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചുള്ള പരിശോധനഫലവും വന്നു. മാനദണ്ഡങ്ങൾ പാലിച്ചുവേണം സംസ്‌കാരം എന്ന നിബന്ധനയോടെ അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. എന്നാൽ, വീട്ടിലെത്തിച്ച മൃതദേഹം പൊതിഞ്ഞ പ്ലാസ്റ്റിക് കവർ നീക്കി പതിവുള്ള അന്ത്യകർമങ്ങൾ നടത്തിയാണ് ബന്ധുക്കൾ സംസ്‌കരിച്ചത്.

70 പേരാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തത്. എല്ലാവരെയും കണ്ടെത്തി പിന്നീട് പരിശോധനയ്ക്കു വിധേയമാക്കി. ഇതിൽ ഒമ്പതുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സമ്പർക്കവിലക്കിലാക്കിയിരിക്കയാണെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP