Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ബന്ധുവിന്റെ വിവാഹത്തിന് കൊണ്ടുപോയില്ല; എട്ടുവയസുകാരി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു

ബന്ധുവിന്റെ വിവാഹത്തിന് കൊണ്ടുപോയില്ല; എട്ടുവയസുകാരി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: എട്ടുവയസുകാരി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. അമ്മ ബന്ധുവിന്റെ വിവാഹത്തിന് തന്നെ കൊണ്ടുപോകാത്തതിൽ മനംനൊന്താണ് കുട്ടി ആത്മ​ഹത്യചെയ്തത്. തന്നെയും വിവാഹത്തിന് കൊണ്ടുപോകണമെന്ന് കുട്ടി വാശി പിടിച്ചിരുന്നു. സഹോദരനെയും കൂട്ടി അമ്മ വിവാഹത്തിന് പോയതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുറിയുടെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ പിന്നീട് കുട്ടിയുടെ മൃത​ദേ​ഹം മറവ് ചെയ്യുകയും ചെയ്തു. എന്നാൽ പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് മൃതദേഹം മറവുചെയ്തതിൽ സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP