Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഉത്തരാഖണ്ഡിലെ ദണ്ഡ കൊടുമുടിയിൽ ഹിമപാതം; പർവതാരോഹണം പരിശീലിക്കാൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു; 28 പേർ കുടുങ്ങിയതിൽ എട്ടു പേരെ രക്ഷപ്പെടുത്തി; വിവിധ സേനാ വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി രംഗത്ത്

ഉത്തരാഖണ്ഡിലെ ദണ്ഡ കൊടുമുടിയിൽ ഹിമപാതം; പർവതാരോഹണം പരിശീലിക്കാൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു; 28 പേർ കുടുങ്ങിയതിൽ എട്ടു പേരെ രക്ഷപ്പെടുത്തി; വിവിധ സേനാ വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ-2 കൊടുമുടിയിൽ ഉണ്ടായ ഹിമപാതത്തിൽ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു.  28 പേർ കുടുങ്ങിയതിൽ എട്ടു പേരെ രക്ഷപ്പെടുത്തിയതായി ഉത്തരകാശിയിലെ ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു.

പർവതാരോഹണം പരിശീലിക്കാൻ പോയ ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ മണിക്കൂറുകളിൽ മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നു. ഇതാണ് ഹിമപാതത്തിനു കാരണം എന്ന് പ്രാഥമിക വിലയിരുത്തൽ.

ഇന്നു രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സേനകളിലെ അംഗങ്ങളും സൈന്യവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിനിറങ്ങാൻ വ്യോമസേനയോട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നിർദ്ദേശിച്ചു.

രക്ഷാപ്രവർത്തനത്തിനായി രണ്ട് ചീറ്റ ഹെലികോപ്റ്ററുകൾ വ്യോമസേന വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിലെ ഗംഗോത്രിയിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP