Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മണിപ്പുരിൽ ആറ് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചു; സ്പീക്കർക്ക് രാജി കത്ത് നൽകിയത് തിങ്കളാഴ്ചത്തെ വിശ്വാസപ്രമേയ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന എംഎൽഎമാർ; പാർട്ടിയിൽ നിന്നും രാജി വയ്ക്കാനൊരുങ്ങുന്നതായും റിപ്പോർട്ട്

മണിപ്പുരിൽ ആറ് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചു; സ്പീക്കർക്ക് രാജി കത്ത് നൽകിയത് തിങ്കളാഴ്ചത്തെ വിശ്വാസപ്രമേയ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന എംഎൽഎമാർ; പാർട്ടിയിൽ നിന്നും രാജി വയ്ക്കാനൊരുങ്ങുന്നതായും റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഇംഫാൽ: മണിപ്പുരിൽ ആറ് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അവതരിപ്പിച്ച വിശ്വാസപ്രമേയ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന എട്ട് എംഎൽഎമാരിൽ പെട്ടവരാണ് ഇന്നലെ സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ വിശ്വാസപ്രമേയത്തെ എതിർക്കാൻ കോൺഗ്രസ് നൽകിയ വിപ് ലംഘിച്ചാണ് ഇവർ വിട്ടുനിന്നത്.

കോൺഗ്രസ് നിയമസഭാ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിങ്ങിൽ തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് രാജിക്കത്ത് നൽകിയ എംഎൽഎമാർ ആരോപിച്ചു. പാർട്ടിയിൽ നിന്നും രാജിവയ്ക്കുമെന്ന് ഇവർ പറഞ്ഞു. 60 അംഗ നിയമസഭയിൽ ഇപ്പോൾ 53 അംഗങ്ങളാണുള്ളത്. സർക്കാരിന് 29 എംഎൽഎമാരുടെ പിന്തുണയുണ്ട്.

Stories you may Like

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP