Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202402Saturday

5 ജി പ്രഖ്യാപന ചടങ്ങിൽ താരമായി അംബാനി കുടുംബത്തിലെ ഇളമുറക്കാരൻ; അതിവേഗ ഇന്റർനെറ്റ് യുഗത്തിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിക്ക് വിവരിച്ച് നൽകിയത് ആകാശ് അംബാനി;നൂതന ടെലിക്കോം യുഗത്തിനൊപ്പം തലമുറ മാറ്റി അംബാനി കുടുംബവും

5 ജി പ്രഖ്യാപന ചടങ്ങിൽ താരമായി അംബാനി കുടുംബത്തിലെ ഇളമുറക്കാരൻ; അതിവേഗ ഇന്റർനെറ്റ് യുഗത്തിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിക്ക് വിവരിച്ച് നൽകിയത് ആകാശ് അംബാനി;നൂതന ടെലിക്കോം യുഗത്തിനൊപ്പം തലമുറ മാറ്റി അംബാനി കുടുംബവും

മറുനാടൻ ഡെസ്‌ക്‌

ന്യൂ ഡൽഹി: രാജ്യം 5ജി യുഗത്തിലേയ്ക്ക് കടക്കുന്ന പ്രഖ്യാപന ചടങ്ങിൽ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ താരമായത് അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ ആകാശ് അംബാനിയായിരുന്നു.ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദിയിൽ നടന്ന ചടങ്ങിൽ വിവിധ ടെലികോം കമ്പനികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 5ജി സേവനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിവരിച്ചു നൽകിയിരുന്നു. റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ-ഐഡിയ മേധാവി രവീന്ദർ ടക്കർ, കുമാർ മംഗളം ബീർള എന്നിവർ വിവിധ ടെലിക്കോം കമ്പനികളെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.

എന്നാൽ പിതാവ് മുകേഷ് അംബാനിയുടെ സാന്നിദ്ധ്യത്തിൽ റിലയൻസിനെ പ്രതിനിധീകരിച്ച് ജിയോ ചെയർമാൻ ആകാശ് അംബാനിയാണ് പ്രധാനമന്ത്രിക്ക് വിശദാംശങ്ങൾ വിവരിച്ചുനൽകിയത്. 30 കാരനായ ആകാശ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനാണ്.കൂടാതെ ടൈം100 നെക്സ്റ്റിന്റെ ലോകത്തെ വളർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യക്കാരനുമാണ് ഈ യുവാവ്. 5 ജി നിലവിൽ വന്നതോടെ കൂടുതൽ വേഗത കൈവരിക്കുന്ന ഇന്ത്യൻ ടെലിക്കോം മേഖലയിൽ റിലയൻസിന്റെ തലപ്പത്തുള്ള ഈ തലമുറമാറ്റവും ഏറെ ശ്രദ്ധയോടെയാണ് ബിസിനസ്സ് സമൂഹം നോക്കിക്കാണുന്നത്.


നാല് മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ 5 ജി സേവനം ലഭ്യമാവുക. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5ജി സാങ്കേതിക വിദ്യ ലഭ്യമാവും. ന്യൂഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക.റമറ്റ് കമ്പനി പ്രതിനിധികളും 5ജിയുടെ ഉപയോഗവും പ്രയോജനവും സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.തടസമില്ലാത്ത കവറേജ്, ഉയർന്ന ഡേറ്റ നിരക്ക്, കുറഞ്ഞ നിർജീവത, വിശ്വസനീയമായ ആശയവിനിമയം, ഹൈ റെസലൂഷൻ വീഡിയോ സ്ട്രീമിങ് എന്നിവയാണ് 5ജി സാങ്കേതികവിദ്യ മുന്നോട്ടുവയ്ക്കുന്ന സേവനങ്ങൾ.

കഴിഞ്ഞ ജൂലായിൽ നടന്ന 5ജി സ്പെക്ട്രം ലേലത്തിൽ മുന്നിൽ എത്തിയ റിലയൻസ് ജിയോ 88,000 കോടി രൂപയുടെ സ്‌പെക്ട്രം സ്വന്തമാക്കിരുന്നു. ദീപാവലിയോടെ ഡൽഹി, കൊൽക്കത്ത, മുംബയ്, ചെന്നൈ നഗരങ്ങളിലും 2023 ഡിസംബറോടെ രാജ്യത്തെമ്പാടും ജിയോ 5ജി മൊബൈൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിൽ ഇപ്പോൾ തന്നെ പത്തു കോടി ആളുകൾക്ക് 5 ജി സ്മാർട്ട് ഫോണുകൾ ഉണ്ടെന്നും 5ജി സേവനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ അവർ കാത്തിരിക്കയാണെന്നും സ്വീഡിഷ് കമ്പനിയായ എറിക്‌സൺ ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. സേവനം തുടങ്ങുന്നതോടെ 5ജി സ്മാർട്ട് ഫോണുകളുടെ വിൽപ്പന കുതിച്ചുയർന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP