Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മു കാശ്മീരിലെ നുഴഞ്ഞു കയറ്റത്തിൽ 43 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്ര സർക്കാർ; തീവ്രവാദ ആക്രമണവും പ്രാദേശികമായ തീവ്രവാദി നിയമനവും 2018 നേക്കാൾ കുറഞ്ഞു; ബാലാക്കോട്ടിന് ശേഷം അതിർത്തിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തം

ജമ്മു കാശ്മീരിലെ നുഴഞ്ഞു കയറ്റത്തിൽ 43 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്ര സർക്കാർ; തീവ്രവാദ ആക്രമണവും പ്രാദേശികമായ തീവ്രവാദി നിയമനവും 2018 നേക്കാൾ കുറഞ്ഞു; ബാലാക്കോട്ടിന് ശേഷം അതിർത്തിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തം

മറുനാടൻ ഡെസ്‌ക്‌

ജമ്മു കശ്മീർ: സംസ്ഥാനത്തെ നുഴഞ്ഞു കയറ്റത്തിൽ 43 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്ര സർക്കാർ. 2018നെ അപേക്ഷിച്ച് ഈ വർഷത്തിന്റെ ആദ്യ പാതിയിലെ കണക്കെടുക്കുമ്പോൾ തീവ്രവാദ ആക്രമണങ്ങളിൽ 28 ശതമാനത്തിന്റെയും പ്രാദേശികമായി തീവ്രവാദ ഗ്രൂപ്പുകൽലേക്കുള്ള നിയമനത്തിൽ 40 ശതമാനവും കുറവുണ്ട്. ജമ്മു കാശ്മീർ സർക്കാരുമായി സഹകരിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്രം അതിർത്തിയിൽ നടപ്പിലാക്കിയിരുന്നു. സൈനിക വിന്യാസം വർധിപ്പിക്കുകയും സുരക്ഷാ സേനയ്ക്ക് അത്യാധുനികമായ ആയുധങ്ങൾ നൽകുകയും വഴി സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.

ബാലാക്കോട്ട് ആക്രമണത്തിന് ശേഷം ജമ്മു കാശ്മീരിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു. അതു കൊണ്ടു തന്നെ നുഴഞ്ഞുകയറ്റത്തിൽ കുറവ് വന്നെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞത്. രാജ്യാതിർത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി 26ന് പുലർച്ചെ ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഓപ്പറേഷൻ നടത്തുന്നത് വരെ സൂക്ഷിച്ചിരുന്ന രഹസ്യ സ്വഭാവമായിരുന്നു. ബാലാക്കോട്ടേയ്ക്ക് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പ്രവേശിക്കും മുൻപ് തന്നെ പാക്കിസ്ഥാനെ ഇന്ത്യ ഇരുട്ടിലാക്കി കഴിഞ്ഞിരുന്നു.ഇന്ത്യൻ സേനയും ഡിആർഡിഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വാർഫെയർ സിസ്റ്റമാണ് ബാലാകോട്ടും ഉപയോഗിച്ചത്.

മണിക്കൂറുകൾക്ക് മുൻപ് തന്നെ പാക്കിസ്ഥാന്റെ ഇലക്ട്രോണിക്ക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യ തകർത്തെറിഞ്ഞിരുന്നു.എന്നാൽ മണിക്കൂറുകളോളം പാക്കിസ്ഥാൻ നിശ്ചലമായിട്ടും പാക് സൈനിക മേധാവികളോ,ഇന്റ്ലിജൻസ് ഏജൻസി പോലുമോ ഇതൊന്നും അറിഞ്ഞിരുന്നില്ല. ആക്രമണത്തിനു മുൻപ് പാക്കിസ്ഥാന്റെ അതിർത്തിയിലെ അതിർത്തിയിലെ റഡാറുകൾ എല്ലാം ജാം ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കുകയും ചെയ്തു.

ഇന്ത്യ ബാലാക്കോട്ട് ഉപയോഗിച്ച വാർഫയർ സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ സംവിധാനം സാധാരണയായി ഇന്ത്യൻ സേനയുടെ ആശയവിനിമയം, ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാൻ, ശത്രുക്കളുടെ റഡാർ ,ഇലക്ട്രോണിക്ക് ഉപകരണങ്ങളെ തകർക്കാൻ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.ബാലാക്കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യയുടെ ഈ സംവിധാനങ്ങൾ പാക്കിസ്ഥാൻ ഏറെ ചർച്ച ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP