Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുരങ്ങന്റെ കയ്യിൽ നിന്നും കല്ല് വീണത് കുഞ്ഞിന്റെ തലയിലേക്ക്; നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ മുറ്റത്ത് ഇരുത്തി കളിപ്പിക്കുന്നതിനിടെ

കുരങ്ങന്റെ കയ്യിൽ നിന്നും കല്ല് വീണത് കുഞ്ഞിന്റെ തലയിലേക്ക്; നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ മുറ്റത്ത് ഇരുത്തി കളിപ്പിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: കുരങ്ങന്റെ കയ്യിൽനിന്ന് വഴുതിയ കല്ല് തലയിൽ വീണ് മാതാപിതാക്കളുടെ കയ്യിലിരുന്ന കുഞ്ഞിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ശനിയാഴ്ചയാണ് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്.

വീടിന്റെ ടെറസ്സിലെത്തിയ കുരങ്ങൻ അവിടെ കണ്ട കല്ലെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുരങ്ങന്റെ കയ്യിൽ നിന്ന് കല്ല് വഴുതി മാതാപിക്കൾക്കൊപ്പം മുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ തലയിൽ വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെയുമെടുത്ത് മാതാപിതാക്കൾ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP