Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മ കൂലിപ്പണിക്ക് പോകുന്ന സമയത്ത് ഭിന്നശേഷി പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനെത്തുന്ന നാലംഗ സംഘത്തിൽ ഡിഎംകെ നേതാവും; പതിനാലുകാരി ഏഴുമാസമായി പീഡനത്തിനിരയായ വിവരം പുറത്തുവരുന്നത് പെൺകുട്ടി ഗർഭിണിയായതോടെ; മധ്യവയസ്‌കരായ നാല് പ്രതികളെയും അറസ്റ്റ് ചെയ്ത് പൊലീസും

അമ്മ കൂലിപ്പണിക്ക് പോകുന്ന സമയത്ത് ഭിന്നശേഷി പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനെത്തുന്ന നാലംഗ സംഘത്തിൽ ഡിഎംകെ നേതാവും; പതിനാലുകാരി ഏഴുമാസമായി പീഡനത്തിനിരയായ വിവരം പുറത്തുവരുന്നത് പെൺകുട്ടി ഗർഭിണിയായതോടെ; മധ്യവയസ്‌കരായ നാല് പ്രതികളെയും അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുച്ചി: ഭിന്നശേഷി ബാലികയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ നാലംഗ സംഘത്തിൽ ഡിഎംകെ നേതാവും. ഏഴുമാസമായി ഇവർ പതിനാലുകാരിയായ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പി സെൽവരാജ്(49), ടി സെൽവരാജ്(51), മുത്തു(57), രാം രാജ്(45) എന്നിവരാണ് അറസ്റ്റിലായത്. പി സെൽവരാജ് ഡിഎംകെ നേതാവും രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ്. കഴിഞ്ഞ ഏഴുമാസമായി ഇവർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്. പെൺകുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അമ്മയുടെയും മുത്തച്ഛന്റെയും കൂടെയാണ് പെൺകുട്ടി താമസിക്കുന്നത്. അമ്മ കൂലിപ്പണിക്ക് പോകുന്ന സമയത്താണ് ഇവർ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ഗർഭിണിയാണെന്ന വിവരമറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കേസ് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP