Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഒഡീഷയിൽ സു​ര​ക്ഷാ സേ​ന നാ​ല് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ രണ്ട് വനിതകളും

ഒഡീഷയിൽ സു​ര​ക്ഷാ സേ​ന നാ​ല് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ രണ്ട് വനിതകളും

മറുനാടൻ ഡെസ്‌ക്‌

ഭു​വ​നേ​ശ്വ​ർ: ഒഡീഷയിൽ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഒ​ഡീ​ഷ​യി​ലെ ക​ണ്ഡാ​മ​ൽ ജി​ല്ല​യി​ൽ നടന്ന ഏറ്റുമുട്ടലിൽ ഏ​താ​നും മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ക​ണ്ഡാ​മ​ലി​ലെ തു​മു​ദി​ബ​ന്ധ വ​ന​പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

മാ​വോ​യി​സ്റ്റു​ക​ളു​ടെ ഒ​ളി​ത്താ​വ​ളം വ​ള​ഞ്ഞ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ സേ​ന തി​രി​ച്ച​ടി​ച്ചു. നി​രോ​ധി​ത സി​പി​ഐ മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ രണ്ട് വനിതകളും ഉണ്ട്. പ്ര​ദേ​ശ​ത്തു​നി​ന്നും വ​ലി​യ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ല​ഘു​ലേ​ഘ​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP