Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിനേഴാം ലോക്‌സഭയിൽ 35 ബില്ലുകൾ പാസാക്കി റെക്കോർഡിട്ട് മോദി സർക്കാർ; ചരിത്രപരമായ 370 റദ്ദാക്കിയതുൾപ്പെടെ പാസാക്കിയതെല്ലാം സുപ്രധാന ബില്ലുകൾ; പാർലമെന്റ് സമ്മേളനത്തിനായി അധികം ചെലവിട്ടത് 70 മണിക്കൂറും 42 മിനിറ്റും; ചരിത്രമെഴുതിയ സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത് ഒരു ദിവസം മുൻപ്

പതിനേഴാം ലോക്‌സഭയിൽ 35 ബില്ലുകൾ പാസാക്കി റെക്കോർഡിട്ട് മോദി സർക്കാർ; ചരിത്രപരമായ 370 റദ്ദാക്കിയതുൾപ്പെടെ പാസാക്കിയതെല്ലാം സുപ്രധാന ബില്ലുകൾ; പാർലമെന്റ് സമ്മേളനത്തിനായി അധികം ചെലവിട്ടത് 70 മണിക്കൂറും 42 മിനിറ്റും; ചരിത്രമെഴുതിയ സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത് ഒരു ദിവസം മുൻപ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: പതിനേഴാം ലോക്‌സഭയുടെ ഒന്നാം സെഷനിൽ 35 ബില്ലുകൾ പാസാക്കി റെക്കോർഡിട്ട് മോദി സർക്കാർ. 1952 ലെ ലോക്‌സഭയിലെ ആദ്യ സെഷനിൽ 67 സിറ്റിംഗുകളിലായി 24 ബില്ലുകൾ പാസാക്കിയതിന് ശേഷം ഇത് ആദ്യമായാണ് ഇത്രയും ബില്ലുകൾ ഒരു സെഷനിൽ പാസാക്കിയെടുക്കുന്നത്. ആദ്യ സെഷനിൽ 37 സിറ്റിംഗുകളിലായി 280 മണിക്കൂറാണ് ലോക്‌സഭ കൂടിയത്. ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് ബിൽ, മെഡിക്കൽ വിദ്യാഭ്യാസ ബിൽ, യുഎപിഎ ഭേദഗതി ബിൽ, എൻഐഎ ഭേദഗതി ബിൽ എന്നീ പ്രധാന ബില്ലുകളടക്കം പാസാക്കിയത് 35 ബില്ലുകളാണ്്. ലോക്‌സഭയിൽ ഭൂരിപക്ഷമുള്ളതുകൊണ്ട് തന്നെ പ്രധാനപ്പെട്ട പല ബില്ലുകളും അധികം ബുദ്ധിമുട്ടാതെ പാസാക്കി എടുക്കാൻ സർക്കാരിന് കഴിഞ്ഞു.

ഈ സെഷനിലെ ലോക്‌സഭയിലെ ഉൽപാദന ക്ഷമത 127 ശതമാനമാണ്. ഓഗസ്റ്റ് ആറിന് അവസാനിച്ച സെഷൻ ആരംഭിച്ചത് ജൂൺ 17നാണ്. പതിവിനേക്കാൾ കൂടുതൽ സമയം പാർലമെന്റ് സമ്മേളനത്തിനായി ചെലവിട്ടു. 70 മണിക്കൂറും 42 മിനിറ്റുമാണ് സമ്മേളനത്തിനായി അധികം ഉപയോഗിച്ചത്. സഭയിൽ 36 ശതമാനം ചോദ്യങ്ങൾക്ക് വാക്കാലാണ് മറുപടി നൽകിയത്. 94 ശതമാനം കന്നി എംപിമാരും ചർച്ചകളിൽ പങ്കെടുത്തു. 96 ശതമാനം വനിതാ എംപിമാരും ചർച്ചയിൽ പങ്കെടുത്തു. 25 ബില്ലുകൾ ചർച്ച ചെയ്തത് ബജറ്റ് സെഷനിലാണ്. പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ച് ടീമാണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്.

തുടരെ നിരവധി ബില്ലുകൾ പാസാക്കിയെടുക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വേണ്ടത്ര ചർച്ചകളില്ലാതെയാണ് കേന്ദ്ര സർക്കാർ ബില്ലുകൾ പാസാക്കുന്നതെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. വിവാദമായ പല ബില്ലുകളും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. എൻഡിഎക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും വിവാദ ബില്ലുകൾ പാസാക്കുന്നതിൽ ബിജെപി വിജയിച്ചു. ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കുന്ന ബിൽ, മുത്തലാഖ് നിരോധന ബിൽ, എൻഐഎ ഭേദഗതി ബിൽ, യുഎപിഎ ഭേദഗതി ബിൽ എന്നിവ വിദഗ്ദമായാണ് സർക്കാർ പാസാക്കി എടുത്തത്.

പുതിയ ചരിത്രമെഴുതി 17-ാം ലോക്സഭയുടെ ആദ്യസമ്മേളനം ചൊവ്വാഴ്ചയാണ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. ബുധനാഴ്ചവരെ നീട്ടിയിരുന്ന സമ്മേളനം, ഭരണഘടനയുടെ 370-ാം വകുപ്പിലെ വ്യവസ്ഥകൾ റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ടാക്കുകയും ചെയ്യുന്ന ബിൽ പാസാക്കിയശേഷം അപ്രതീക്ഷിതമായി ഒരുദിവസം നേരത്തേ പിരിയുകയായിരുന്നു. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി ഒഴിവാക്കിയെന്നതുകൊണ്ടു മാത്രമല്ല, ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കുകയും മികച്ച കാര്യക്ഷമത കൈവരിക്കുകയും ചെയ്‌തെന്ന നിലയ്ക്കും ഈ സമ്മേളനം ചരിത്രത്തിൽ ഇടംപിടിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP