Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിലെ വിചാരണാ തടവുകാരിൽ 32 ശതമാനവും മുസ്ലീങ്ങൾ; ശേഷിച്ചവരിലേറെയും പട്ടികവർഗക്കാർ; പലരും ലഭിക്കാവുന്ന ശിക്ഷയുടെ പാതിയിലേറെ ജയിലിൽ കഴിഞ്ഞവർ

മഹാരാഷ്ട്രയിലെ വിചാരണാ തടവുകാരിൽ 32 ശതമാനവും മുസ്ലീങ്ങൾ; ശേഷിച്ചവരിലേറെയും പട്ടികവർഗക്കാർ; പലരും ലഭിക്കാവുന്ന ശിക്ഷയുടെ പാതിയിലേറെ ജയിലിൽ കഴിഞ്ഞവർ

മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളിൽ വിചാരണകാത്ത് കഴിയുന്നവരിൽ 32 ശതമാനവും മുസ്ലീങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് രാജ്യസഭയെ അറിയിച്ചു. ശേഷിച്ചവരിലേറെയും പട്ടിക ജാതി-പട്ടിക വർഗക്കാരാണ്. മുൻ പൂന മേയർ കൂടിയായ എൻ.സി.പി. അംഗം വന്ദന ചവാന്റെ ചോദ്യത്തിന് ഉത്തരമായാണ് ആഭ്യന്തര സഹമന്ത്രി ഹരിഭായി ചൗധരി ഈ കണക്കുകൾ ഉദ്ധരിച്ചത്.

മഹാരാഷ്ട്ര ജനസംഖ്യയിൽ 12 ശതമാനമാണ് മുസ്ലിം ജനസംഖ്യ. എന്നാൽ, ജയിലുകളിൽ വിചാരണ കാത്ത് കഴിയുന്നവരിൽ 32 ശതമാനവും മുസ്ലീങ്ങളാണെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. വിചാരണത്തടവുകാരിൽ പട്ടിക ജാതിക്കാരുടെ എണ്ണം 18.15 ശതമാനവും പട്ടിക വർഗക്കാരുടെ എണ്ണം 18.34 ശതമാനവുമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വിചാരണ പൂർത്തിയാകാതെ ജയിലിൽ കിടക്കുന്നവരുടെ കണക്കുകളാണ് വന്ദന ചവാൻ ആവശ്യപ്പെട്ടത്. ഇവരിൽ പലരും ലഭിക്കാവുന്ന ശിക്ഷയുടെ പാതിയിലേറെ ഇതിനകം ജയിലിൽ കഴിഞ്ഞവരാണ്. വിചാരണ വൈകുന്ന കേസ്സുകളിലെ പ്രതികളെ വിട്ടയക്കാൻ സി.ആർ.പി.സി 436-എ വകുപ്പ് പ്രകാരം സർക്കാർ നടപടിയെടുത്തിട്ടുണ്ടോ എന്നും വന്ദന ചോദിച്ചിരുന്നു. രാജ്യത്തെമ്പാടുമായും ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരുടെ എണ്ണവും വന്ദന ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ ജയിലിലുകളാകെ കഴിയുന്ന വിചാരണത്തടവുകാരിൽ 20 ശതമാനം പേരാണ് മുസ്ലിം സമുദായത്തിൽപ്പെട്ടവർ. എന്നാൽ, മഹാരാഷ്ട്രയിൽ ദേശീയ ശരാശരിയെക്കാൾ വളരെ മുകളിലാണ് ഈ വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം. മഹാരാഷ്ട്രയിൽ വിചാരണ പൂർത്തിയാതെയും വിചാരണ കാത്തും ജയിലിൽ കഴിയുന്നവരുടെ എണ്ണം 19,331 ആണ്. ഇതിൽ 6182 മുസ്ലീങ്ങളുണ്ട്. പട്ടിക ജാതിയിൽപെട്ട 3509 പേരും പട്ടിക വർഗത്തിൽപ്പെട്ട 3545 പേരുമുണ്ട്.

ഉത്തർപ്രദേശിലെ 58,100 വിചാരണാ തടവുകാരിൽ 15,477 പേർ മാത്രമാണ് മുസ്ലീങ്ങൾ. ഇവിടെ 14,338 പേർ പട്ടിക ജാതിക്കാരാണ്. പശ്ചിമ ബംഗാളിലെ ജയിലുകളിൽ കഴിയുന്ന 16,471 വിചാരണത്തടവുാരിൽ 7730 പേർ മുസ്ലീങ്ങളാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ പശ്ചിമ ബംഗാളിലാണ് കൂടുതൽ മുസ്ലിം തടവുകാർ വിചാരണകാത്ത് കഴിയുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ തെളിയിക്കുന്നു.

വിചാരണത്തടവുകാരുടെ എണ്ണം കുറയ്്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് ഹരിഭായ് ചൗധരി പറഞ്ഞു. എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും ഇതു സംബന്ധിച്ച കത്തയച്ചിട്ടുണ്ട്. സെക്ഷൻ 436-എ ഉപയോഗിച്ച് വിചാരണത്തടവുകാരെ മോചിപ്പിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.ഒരു കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷാകാലയളവിന്റെ പകുതിയോളം വിചാരണക്കാലത്ത് ജയിലിൽ കഴിഞവരെ സ്വന്തം ജാമ്യത്തിൽ വിട്ടയക്കാൻ കോടതികളെ അനുവദിക്കുന്നതാണ് 436-എ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP