Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറുപത് രൂപ മാത്രം ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടിലേക്ക് എത്തിയത് മൂപ്പത് കോടി: മൂന്ന് മാസത്തിനിടെ അക്കൗണ്ടിലൂടെ നടന്നത് കോടികളുടെ ഇടപാട്; പലപ്പോഴായി വന്നത് മൂപ്പതും നാൽപ്പതും ലക്ഷം വീതം; ഓൺലൈനിലൂടെ സാരി വാങ്ങി; ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് മുപ്പത് കോടി; നട്ടം തിരിഞ്ഞ് പൂക്കച്ചവടക്കാരനും കുടുംബവും; പണം വന്ന വഴി ഇങ്ങനെ...

അറുപത് രൂപ മാത്രം ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടിലേക്ക് എത്തിയത് മൂപ്പത് കോടി: മൂന്ന് മാസത്തിനിടെ അക്കൗണ്ടിലൂടെ നടന്നത് കോടികളുടെ ഇടപാട്; പലപ്പോഴായി വന്നത് മൂപ്പതും നാൽപ്പതും ലക്ഷം വീതം; ഓൺലൈനിലൂടെ സാരി വാങ്ങി; ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് മുപ്പത് കോടി; നട്ടം തിരിഞ്ഞ് പൂക്കച്ചവടക്കാരനും കുടുംബവും; പണം വന്ന വഴി ഇങ്ങനെ...

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 30 കോടി രൂപ വന്നതിന്റെ ഞെട്ടലിലാണ് പൂക്കച്ചവടക്കാരനായ സായിദ് ബുഹാനും കുടുംബവും. 60 രൂപ മാത്രം ബാങ്ക് ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടിലേക്കാണ് 30 കോടി എത്തിയത്. കർണാടകയിലെ ചന്നപട്ടണയിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് അക്കൗണ്ടിൽ പണം വന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിഞ്ഞത്. ബാങ്ക് അധികൃതർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ജൻധൻ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ എസ്‌ബിഐ അക്കൗണ്ടിലേക്ക് പണം വന്നകാര്യം ദമ്പതികൾ അറിയുന്നത്. തുടർന്ന് ബാങ്ക് അധികൃതർ അക്കൗണ്ട് മരവിപ്പിച്ചു.

മാസങ്ങൾക്ക് മുമ്പ് ഓൺലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോൾ കമ്പനി എക്സിക്യുട്ടീവ് എന്ന പേരിൽ ഒരാൾ വിളിക്കുകയും കാർ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇത് ലഭിക്കണമെങ്കിൽ 6,900 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടുലക്ഷംരൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും സയിദ് പറഞ്ഞു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇയാൾക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതിൽ 15 കോടി രൂപ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാൾ പിന്നീട് വിളിച്ചതായി സയിദ് പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.

ഈ അക്കൗണ്ടിലൂടെ മൂന്ന് മാസത്തിനിടെ കോടികളുടെ ഇടപാടാണ് നടന്നതെന്നാണ് എസ്‌ബിഐ കണ്ടെത്തിയത്. അക്കൗണ്ടിലേക്ക് ഒറ്റത്തവണയയല്ല 30 കോടി രൂപ വന്നത്. 30 മുതൽ 40 ലക്ഷം രൂപ വരെയുള്ള ഇടപാടുകളാണ് പലപ്പോഴായി നടന്നതെന്നും ബാങ്ക് വ്യക്തമാക്കി. ഇവരുടെ അക്കൗണ്ട് ഓൺലൈൻ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ബെംഗളൂരുവിൽ മാത്രമല്ല, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പുകൾ മുമ്പ് നടന്നിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉടമ അധികം ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നിരവധിയാളുകളെ പല പേരിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചാണ് ഇവർ ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തുന്നതുന്നതും. അക്കൗണ്ട് ഉടമ ഒ.ടി.പി. നമ്പറും മറ്റു വിവരങ്ങളും കൈമാറിയതാണ് തട്ടിപ്പിന് കാരണമായതെന്നാണ് പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നത്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP