Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ തൽക്ഷണം മരിച്ചു; നാല് പേർക്ക് ഗുരുതര പരിക്ക്

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: മുംബൈയിൽ നിന്നും ബിഹാറിലേക്ക് കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ മിർസാപുരിൽ ഇന്ന് രാവിലെ കാറിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, കുടിയേറ്റത്തൊഴിലാളികളായ ഏഴംഗസംഘം കാർ ബുക്ക് ചെയ്താണ് മുംബൈയിൽ നിന്നും ബിഹാറിലേക്ക് യാത്രപുറപ്പെട്ടത്. ഇന്നോവ കാറിലായിരുന്നു യാത്ര. രാത്രി യാത്രയ്ക്കിടെ ക്ഷീണം തോന്നിയതിനാൽ വാഹനം റോഡിനരികിൽ പാർക്ക് ചെയ്ത് എല്ലാവരും ഉറങ്ങുകയായിരുന്നു. എന്നാൽ അമിത വേഗത്തിലെത്തിയ ട്രക്ക് കാറിനെ ഇടിച്ചുതെറിപ്പിച്ചു. മൂന്ന് പേർ തൽക്ഷണം മരിച്ചു. നാല് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവർ ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP