Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പദ്ധതിയിട്ടിരുന്നത് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ചാവേർ ആക്രമണം നടത്താൻ; കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നത് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഉൾപ്പടെ പ്രമുഖരെ; കോയമ്പത്തൂരിൽ ഐസിസ് അനുകൂലികളായ മൂന്ന് യുവാക്കൾ അറസ്റ്റിലെന്ന് സൂചന

പദ്ധതിയിട്ടിരുന്നത് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ചാവേർ ആക്രമണം നടത്താൻ; കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നത് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഉൾപ്പടെ പ്രമുഖരെ; കോയമ്പത്തൂരിൽ ഐസിസ് അനുകൂലികളായ മൂന്ന് യുവാക്കൾ അറസ്റ്റിലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കോയമ്പത്തൂരിൽ ഐസിസ് അനുകൂലികളായ മൂന്ന് യുവാക്കൾ അറസ്റ്റിലായതായി റിപ്പോർട്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണം നടത്താനും ഇന്റലിജൻസിലെ ഉൾപ്പടെ ചില ഉന്നധ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനും ഇവർ പദ്ധതിയിട്ടിരുന്നു. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമയായ ഇന്ത്യ ടുഡേ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ചാവേർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന മുഹമ്മദ് ഹുസൈൻ, ഷാജഹാൻ, ഷെയ്ഖ് സെയിഫുള്ള എന്നിവരാണ് തമിഴ്‌നാട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ വിങ്ങിന്റെ പിടിയിലായത്. ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പുസ്തകങ്ങൾ ഇവർ തമിഴിലേക്ക് വിവർത്തനം ചെയ്ത് യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിരുന്നു. ഇരുന്നൂറിലധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കൻ സ്ഫോടനത്തെ ഇവർ പ്രകീർത്തിച്ചിരുന്നതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. എൻഐഎ നിർദേശപ്രകാരം നടത്തിയ തിരച്ചിലിൽ മൂന്നിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP