Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി എംപി ഡാൻസ് ചെയ്തപ്പോൾ പ്രവർത്തകർ നോട്ടുമഴ പെയ്യിച്ചു; 30 സെക്കന്റുകൊണ്ട് ലഭിച്ചത് മൂന്ന് കോടി രൂപ!

ബിജെപി എംപി ഡാൻസ് ചെയ്തപ്പോൾ പ്രവർത്തകർ നോട്ടുമഴ പെയ്യിച്ചു; 30 സെക്കന്റുകൊണ്ട് ലഭിച്ചത് മൂന്ന് കോടി രൂപ!

വരാവൽ: ബോളിവുഡിലെ പ്രമുഖ നടിമാരെ വിളിച്ച് പുതുവർഷ ദിനത്തിൽ നൃത്തം ചെയ്യിക്കുന്ന പതിവുണ്ട്. ഇങ്ങനെ നൃത്തം ചെയ്യുമ്പോൾ ലക്ഷങ്ങളും കോടികളുമാണ് പ്രതിഫലമായി ലഭിക്കുക. എന്നാൽ, ഗുജറാത്തിലെ ഒരു വനിതാ എംപി നൃത്തം ചെയ്തപ്പോൾ ഈ റെക്കോർഡുകളൊക്കെ പഴങ്കഥയായി. ഗുജറാത്തിൽ ബിജെപി എം പി നൃത്തം ചവിട്ടിയപ്പോൾ ചുറ്റുംനിന്നവർ നോട്ടുമഴ തന്നെ പെയ്യിച്ചു. ഇതോടെ മൂന്ന് കോടി രൂപയാണ് എംപിക്ക് ഒറ്റയടിക്ക് ലഭിച്ചതത്.

പൂനാംബൻ മദാം എന്ന 41 വയസുകാരിയാണ് ആയിരക്കണക്കിന് ആൾക്കാർക്ക് നടുവിൽ നിന്ന് നൃത്തം ചെയ്തത്. ജാംനഗറിൽ നിന്നുള്ള എംപിയാണ് ഇവർ. വെറും 31 സെക്കന്റ് നൃത്തം ചെയ്തപ്പോൾ വേദിയിൽ കുമിഞ്ഞ് കൂടിയത് മൂന്ന് കോടി രൂപയാണ്. ഗുജറാത്തിലെ വരാവലിൽ ആണ് സംഭവം നടന്നത. യാദവ സമൂഹം സംഘടിപ്പിച്ച ഭാഗവത കഥാ പരിപാടിയായിരുന്നു വേദി. പൂനംബൻ യാദവ വിഭാഗത്തിൽ പെട്ട ആളാണ്. നിരവധി ആളുകൾക്കൊപ്പമാണ് പൂനംബൻ ചുവട് വച്ചത്.

ഇത് കണ്ടതോടെ ആളുകൾക്ക് ഹരമായി മാറി. തുടർന്ന് നൃത്തം ചെയ്ത എംപിക്ക് വേണ്ടി നോട്ടുമഴ തന്നെ പെയ്തു. നൃത്തത്തിലൂടെ കോടകൾ സമ്പാദിച്ച എംപിയുടെ നയം ഇതോടെ വൻ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു. സംഭവം എന്തായാലും ദേശീയ മാദ്ധ്യമങ്ങളിലെല്ലാം വൻ വാർത്തയാകുകയും ചെയ്തു. അതേസമയം തന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ടാണ് ഇവർ രംഗത്തെത്തിയത്. ഇങ്ങനെ പണം സമാഹരിക്കുന്നതിൽ ഒരു തെറ്റും ഇല്ലെന്നാണ് എംപി പിന്നീട് പ്രതികരിച്ചത്. സന്നദ്ധപ്രവർത്തനങ്ങൾക്കായി ഇത്തരത്തിൽ പണം സമാഹരിക്കുന്നത് പതിവാണെന്നും ഇതൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും അവർ പറഞ്ഞു. എന്തായാലും എംപിയുടെ നൃത്തം യുട്യൂബിലും വൈറലായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP