Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിലെ സൈനിക ക്യാമ്പിൽ കനത്ത മഞ്ഞിടിച്ചിൽ; മൂന്ന് സൈനികർ കൊല്ലപ്പെട്ടു; ഒരാൾക്ക് പരുക്കേറ്റു

കശ്മീരിലെ സൈനിക ക്യാമ്പിൽ കനത്ത മഞ്ഞിടിച്ചിൽ; മൂന്ന് സൈനികർ കൊല്ലപ്പെട്ടു; ഒരാൾക്ക് പരുക്കേറ്റു

മറുനാടൻ മലയാളി ഡസ്‌ക്‌

ശ്രീനഗർ: കശ്മീരിൽ മഞ്ഞിടിച്ചിലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. കുപ്‌വാര ജില്ലയിലെ മാച്ചിൽ സെക്ടറിൽ സൈനിക പോസ്റ്റിലാണ് മഞ്ഞിടിച്ചിലുണ്ടായത്. മാച്ചിലിലെ സോനാ പാന്ദി ഗലിയിലെ 21 രജ്പുത് പോസ്റ്റിൽ വൈകിട്ടു നാലരയോടെയാണ് അപകടം.

മൃതദേഹങ്ങൾ മഞ്ഞിൽനിന്നു പുറത്തെടുത്തതായി സൈനിക വക്താവ് അറിയിച്ചു. 24 മണിക്കൂർ മഞ്ഞിടിച്ചിലിന്റെ മുന്നറിയിപ്പ് അവസാനിച്ചു രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. അഫ്ഗാനിസ്ഥാൻ തജിക്കിസ്ഥാൻ അതിർത്തി പ്രദേശത്തു കഴിഞ്ഞദിവസം 6.2 തീവ്രതിയിൽ ഭൂകമ്പമുണ്ടായതിനെ തുടർന്നാണു മഞ്ഞിടിച്ചിൽ മുന്നറിയിപ്പ് നൽകിയത്.കുപ്‌വാരയിൽ കഴിഞ്ഞമാസം ഒരു വയസ്സുള്ള കുഞ്ഞുൾപ്പെടെ 11 പേർ വാഹനത്തിനുമേൽ മഞ്ഞിടിച്ചിലുണ്ടായി മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP