Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരുമകളെ കണ്ടത് അന്യപുരുഷനൊപ്പം അരുതാത്ത സാഹചര്യത്തിൽ; അമ്മായിയമ്മയെ കല്ലുകൊണ്ട് ഇടിച്ചു കൊന്ന് യുവതിയും കാമുകനും

മരുമകളെ കണ്ടത് അന്യപുരുഷനൊപ്പം അരുതാത്ത സാഹചര്യത്തിൽ; അമ്മായിയമ്മയെ കല്ലുകൊണ്ട് ഇടിച്ചു കൊന്ന് യുവതിയും കാമുകനും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മരുമകളും കാമുകനും ചേർന്ന് 57കാരിയെ കൊലപ്പെടുത്തിയത് അവിഹിതം കയ്യോടെ പിടിച്ചതോടെ. സംഭവത്തിൽ 28കാരിയായ യുവതിയും കാമുകനും അറസ്റ്റിലായി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. 57 കാരിയായ സാലു ലാക്കെ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ മരുമകൾ രാധാ ലെയ്ക്കും കാമുകൻ ദീപക് മാനെയും സബർബൻ ബോറിവാലിയിലെ മഹാത്മാ ഫൂലെ പ്രദേശത്ത് നിന്നും പിടികൂടി. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

വീട്ടിൽ കല്ല് കൊണ്ട് ഇടിച്ചു കൊന്ന നിലയിൽ 57കാരിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 28കാരിയെയും കാമുകൻ ദീപക് മാനെയും ഒരുമിച്ച കണ്ട 57കാരി ഇരുവരും തമ്മിലുള്ള ബന്ധം മകനോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ഭർതൃമാതാവിനെ കൊല്ലാൻ യുവതിയെയും കാമുകനെയും പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് കൊല്ലാൻ ഇരുവരും ചേർന്ന് പദ്ധതിയിടുകയായിരുന്നു.

യുവതിയെ കാമുകനൊപ്പം കണ്ടത് മകനോട് പറഞ്ഞുകൊടുക്കുമെന്ന് 57കാരി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കാമുകൻ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണം ഇരുവരിലേക്കും എത്തിയത്. തുടർന്ന് പ്രതികൾ കുറ്റസമ്മതം നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികളെ ബോറിവാലിയിലെ മഹാത്മ ഫുലെ പ്രദേശത്ത് നിന്നാണ് പിടികൂടിയത്. ദീപക് മാനെ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന് സംശയം തോന്നിയ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP