Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹമോചനം നേടിയ 25കാരിയായ സുഷമ കഴിഞ്ഞിരുന്നത് മറ്റൊരു യുവാവിനൊപ്പം; നാടൻ പാട്ട് കലാകാരിയുടെ ജീവൻ എടുത്തത് രാത്രി എട്ടരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം; പ്രതികളെ പിടികൂടാനാകാതെ പൊലീസും

വിവാഹമോചനം നേടിയ 25കാരിയായ സുഷമ കഴിഞ്ഞിരുന്നത് മറ്റൊരു യുവാവിനൊപ്പം; നാടൻ പാട്ട് കലാകാരിയുടെ ജീവൻ എടുത്തത് രാത്രി എട്ടരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം; പ്രതികളെ പിടികൂടാനാകാതെ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: നാടൻ പാട്ട് കലാകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് 25കാരിയായ യുവതി അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 25കാരിയായ സുഷമയെ ബൈക്കിലെത്തിയ ആളുകൾ വെടിവെച്ച് കൊലപ്പെടുകത്തുകയായിരുന്നു.

മൊട്ടോർസൈക്കിളിൽ എത്തിയ രണ്ടംഗ സംഘം സുഷമയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് നിലത്തുവീണ സുഷമയെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നേരത്തെ ബുലന്ദ്ശഹറിലെ മെഹ്സാന ഗ്രാമത്തിൽ പരിപാടിക്കിടെ നേരത്തെയും ഇവർക്കെതിരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ നേരത്തെ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടിയ സുഷമ ഇപ്പോൾ മറ്റൊരാളോടൊപ്പമാണ് താമസം. എല്ലാ സാധ്യതകളും അന്വേഷണ വിധേയമാക്കുമെന്നും ഉടൻ പ്രതികളെ പിടികൂടുമെന്നും സീനിയർ പൊലീസ് സുപ്രണ്ട് വൈഭവ് കൃഷ്ണ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP