Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യക്കെതിരെയുള്ള യുദ്ധത്തിൽ മൂന്ന് കാശ്മീരി ഭീകര സംഘടനകളും ഒരുമിച്ചു; 250തോളം ഭീകരർ കനത്ത ആക്രമണത്തിന് പദ്ധതിയിട്ട് ഇന്ത്യൻ അതിർത്തി കടന്നു; പാർലമെന്റ് ആക്രമിക്കാനും വർഗീയ ലഹള ഉണ്ടാക്കാനും പദ്ധതികൾ; കരുതലോടെ ഇന്ത്യ

ഇന്ത്യക്കെതിരെയുള്ള യുദ്ധത്തിൽ മൂന്ന് കാശ്മീരി ഭീകര സംഘടനകളും ഒരുമിച്ചു; 250തോളം ഭീകരർ കനത്ത ആക്രമണത്തിന് പദ്ധതിയിട്ട് ഇന്ത്യൻ അതിർത്തി കടന്നു; പാർലമെന്റ് ആക്രമിക്കാനും വർഗീയ ലഹള ഉണ്ടാക്കാനും പദ്ധതികൾ; കരുതലോടെ ഇന്ത്യ

ന്യൂഡൽഹി: പാക്ക് അധീന കശ്മീരിലെ ഭീകരരുടെ താവളങ്ങൾക്കുനേരെ ഇന്ത്യൻസൈന്യം നടത്തിയ മിന്നലാക്രമണം പാക്കിസ്ഥാൻ സൈന്യത്തെ സംബന്ധിച്ചിടച്ചോളം ലഭിച്ച കനത്ത തിരിച്ചടിയായിരുന്നു. ഇതിന്റെ ക്ഷീണം തീർക്കാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചുമില്ല. മറിച്ച് അന്താരാഷ്ട്ര തലത്തിൽ ഇത് അവർക്ക് തന്നെ തിരിച്ചടിയാകുകുയും ചെയ്തു. എ്ന്തായാലും ഭീകരതയെ ഇന്ത്യയിലേക്ക് കയറ്റിവിട്ട് പ്രതികാരം ചെയ്യാനാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നീക്കം. ഇതിനുള്ള നീക്കങ്ങളാണ് അതിർത്തിയിൽ ഇപ്പോൽ നടക്കുന്നത്.

ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് തിരിച്ചടി നൽകാനൊരുങ്ങി 250ൽ അധികം ഭീകരർ കശ്മീർ താഴ്‌വരയിൽ കാത്തുനിൽക്കുന്നതായാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഭീകരസംഘടനകളിലെ അംഗങ്ങളാണിവരെന്നും ഇന്റലിജൻസ് റിപ്പോർട്ടുകളെ ആധാരമാക്കി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.

ലഷ്‌കറെ തയിബ, ജയിഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളിൽപ്പെട്ടവരാണ് ഇന്ത്യൻ മിന്നലാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങി കശ്മീരിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നത്. പാക്ക് അധീന കശ്മീരിലെ ഭീകരരുടെ ക്യാംപുകൾ ഇന്ത്യ തകർക്കുന്നതിന് മുൻപേതന്നെ ഇവർ കശ്മീരിലേക്ക് കടന്നിരുന്നുവെന്നാണ് വിവരം. സെപ്റ്റംബർ 28ന് രാത്രിയോടെയാണ് ഇന്ത്യ, പാക്ക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തിയത്.

ഇന്ത്യൻ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഭീകരർക്ക് ഉന്നതകേന്ദ്രങ്ങളിൽനിന്ന് നിർദ്ദേശം പോയതായാണ് വിവരം. അതിർത്തിയിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്താൻ കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതുവിധത്തിലുള്ള ആക്രമണവും നുഴഞ്ഞുകയറ്റവും മുളയിലേ നുള്ളാവുന്ന രീതിയിൽ തയ്യാറെടുത്തുനിൽക്കാനും നിർദ്ദേശമുണ്ട്.

അതിനിടെ പാക് പ്രകോപനം തുടരവേ നിയന്ത്രണരേഖയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി സൈന്യം അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നുണ്ടാകുന്ന ഏതുതരത്തിലുള്ള ആക്രമണവും നേരിടാൻ സജ്ജരാണെന്ന് സൈന്യം അറിയിച്ചു. ഞങ്ങൾ സദാസമയവും ജാഗരൂകരാണ്. സുരക്ഷ ഉയർത്തിയിട്ടുണ്ട്. നിയന്ത്രണരേഖ സുരക്ഷിതമാണെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നുണ്ട് നിയന്ത്രണ രേഖയിലെ നൗഷെറ സെക്ടറിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

സപ്തംബർ 28ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഭിംബറിന് എതിരെയുള്ള സെക്ടറാണ് നൗഷെർ. സൈന്യം ഒരു സംഘം മാദ്ധ്യമപ്രവർത്തകരെ നിയന്ത്രണ രേഖയിൽ എത്തിച്ച് സ്ഥിതിഗതികൾ വിവരിക്കുകയും ചെയ്തു. നിയന്ത്രണരേഖയിലെ പ്രതിരോധം കുറ്റമറ്റതാണ്. സൈനികരും വലിയ ആവേശത്തിലാണ്. ഞങ്ങൾ 24 മണിക്കൂറും ഏത് തിരിച്ചടിയെയും നേരിടാൻ സജ്ജരാണ് ഒരു സൈനിക ഉദ്യോഗസ്ഥൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നിയന്ത്രണരേഖയിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ഡിഫൻസ് പിആർഒ മനീഷ് മെഹ്തയും അറിയിച്ചു.

മിന്നലാക്രമണത്തിന് ശേഷം 26 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. വെടിവെപ്പിൽ ഇതുവരെ നാല് സൈനികർക്കും അഞ്ച് പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. ദസറ, മുഹറം ആഘോഷങ്ങൾ നടക്കുന്നതിനിടെ രാജ്യത്ത് ഭീകരാക്രമണം നടത്താൻ പാക് ഭീകരർ പദ്ധതിയിട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ അറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന് അകത്ത് കൂടുതൽ സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഭീകരർ നടത്തുന്നത്. ഈ സാഹചര്യത്തിൽ എല്ലാവിധത്തിലുള്ള മുൻകരുതലും രാജ്യം കൈക്കൊണ്ടിട്ടുണ്ട്.

അതിനിടെ ഭീകര സംഘടനാ നേതാക്കളായ ഹാഫിസ് സയീദിനെയും സയിദ് സലാഹുദ്ദീനെയും പാക്കിസ്ഥാൻ സൈനിക ക്യാമ്പിലേക്ക് മാറ്റിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ലാഹോറിലെ സൈനിക ക്യാംപിലേക്കാണ് ഇരുവരെയും മാറ്റിയത്. ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീകരർക്ക് സംരക്ഷണം നൽകിക്കൊണ്ടുള്ള പാക്കിസ്ഥാന്റെ നീക്കം.

ഇന്ത്യ ലക്ഷ്യമിടുന്ന ഭീകരരാണ് ഹാഫിസ് സയീദും സയിദ് സലാഹുദ്ദീനും. സെപ്റ്റംബർ 28നാണ് നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയത്. ഇതിന് സമാനമായ ആക്രമണങ്ങൾ ഭാവിയിലും ഉണ്ടായേക്കാമെന്ന് പാക്കിസ്ഥാൻ ഭയക്കുന്നുണ്ട്. മിന്നലാക്രമണം സംബന്ധിച്ച ഇന്ത്യയുടെ പ്രഖ്യാപനത്തിനു മുൻപേ ഭീകര ക്യാംപുകളിൽനിന്നും നിരവധിപേരെ സൈനിക ക്യാംപുകളിലേക്ക് പാക്കിസ്ഥാൻ മാറ്റിയിരുന്നു.

രണ്ട് കൊടും ഭീകരരും ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷ് ഇ മുഹമ്മദ് തലവനുമാണ് ഹാഫിസ് സയീദ്. ഹിസ്ബുൾ മുജാഹിദ്ദീൻ മേധാവിയാണ് സയിദ് സലാഹുദ്ദീൻ. ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നൽകണമെന്നാണ് ഹാഫിസ് സയ്യിദിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP