Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കഴിഞ്ഞ വർഷം ഹിന്ദുമതത്തിലേക്ക് തിരികെ വന്നത് 25,000 മുസ്ലീങ്ങളും ക്രിസ്ത്യാനികളും; ഘർവാപസി രാജ്യത്തുടനീളം കൃത്യമായി നടപ്പിലാക്കുന്നു എന്ന് വെളിപ്പെടുത്തി വിശ്വഹിന്ദു പരിഷത്; ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായി പൗരത്വ ബിൽ ഭേദഗതി ചെയ്യണമെന്നും മിലിന്ദ് പരന്ദെ

കഴിഞ്ഞ വർഷം ഹിന്ദുമതത്തിലേക്ക് തിരികെ വന്നത് 25,000 മുസ്ലീങ്ങളും ക്രിസ്ത്യാനികളും; ഘർവാപസി രാജ്യത്തുടനീളം കൃത്യമായി നടപ്പിലാക്കുന്നു എന്ന് വെളിപ്പെടുത്തി വിശ്വഹിന്ദു പരിഷത്; ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായി പൗരത്വ ബിൽ ഭേദഗതി ചെയ്യണമെന്നും മിലിന്ദ് പരന്ദെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കഴിഞ്ഞ വർഷം വൻതോതിൽ ആളുകൾ ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയെന്ന് വിശ്വഹിന്ദു പരിഷത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായ അനവധി പേരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നതായി വിശ്വഹിന്ദു പരിഷത്തിന്റെ ജനറൽ സെക്രട്ടറി മിലിന്ദ് പരന്ദെ വെളിപ്പെടുത്തി. ഇത്തരത്തിൽ മതംമാറിയവരുടെ എണ്ണം 25,000 ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'25000 മുസ്ലീങ്ങളും ക്രിസ്ത്യാനികളും 2018ൽ ഹിന്ദു മതത്തിലേക്ക് തന്നെ തിരിച്ചു വന്നു. 2019 ലെ കണക്കുകൾ മുഴുവൻ തിട്ടപ്പെടുത്തിയിട്ടില്ല'. പരന്ദെ പറഞ്ഞു. ഹിന്ദുത്വ വാദികൾ നടത്തി വരുന്ന ഘർവാപസി അഥവാ മാതൃ മതത്തിലേക്കുള്ള തിരിച്ചു വരവ് രാജ്യത്തുടനീളം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും മിലിന്ദ് പരന്ദെ പറഞ്ഞു.

മറ്റു മതങ്ങളിലേക്ക് ആളുകളെ പരിവർത്തനം ചെയ്യുന്നത് തടയുന്നതിനുള്ള ബിൽ പാർലമെന്റിൽ പാസാക്കാൻ വിഎച്ച്പി ആവശ്യപ്പെടുമെന്നും പരന്ദെ പറഞ്ഞു. രാമക്ഷേത്രം സംബന്ധിച്ച് ചരിത്രപരമായ തെളിവുകൾ പരിശോധിച്ച് സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് പരന്ദെ മറുപടി പറഞ്ഞത്. പൗരത്വ ബിൽ നടപ്പാക്കുന്നതിൽ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായി ബിൽ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP