Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇരയായത് മണിക്കൂറുകൾ നീണ്ട കൂട്ട ബലാത്സംഗത്തിന് ! മാനം നഷ്ടപ്പെട്ട സങ്കടത്തിൽ മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് ചാടി 23കാരി; ചോരയിൽ കുളിച്ച ശരീരം കണ്ടെത്തിയത് നഗ്നമായ നിലയിൽ; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ; യുവതിയുടെ നില അതീവ ഗുരുതരമെന്നും റിപ്പോർട്ട്

ഇരയായത് മണിക്കൂറുകൾ നീണ്ട കൂട്ട ബലാത്സംഗത്തിന് ! മാനം നഷ്ടപ്പെട്ട സങ്കടത്തിൽ മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് ചാടി 23കാരി; ചോരയിൽ കുളിച്ച ശരീരം കണ്ടെത്തിയത് നഗ്നമായ നിലയിൽ; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ; യുവതിയുടെ നില അതീവ ഗുരുതരമെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: മണിക്കൂറുകൾ നീണ്ട ബലാത്സംഗത്തിൽ നിന്നും രക്ഷപെടാൻ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേയ്ക്ക് ചാടി 23കാരി. രാജസ്ഥാനിലെ ജയ്പൂരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിന് പിന്നാലെ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കമാൽ സൈനി (24), ലോകേഷ് സൈനി(19) എന്നിവരാണ് പിടിയിലായത്.

നേപ്പാൾ സ്വദേശിനിയായ 23 വയസുകാരിയാണ് ജയ്പൂർ മുഹാനയിലെ കെട്ടിടത്തിൽവച്ച് കൂട്ടബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ രണ്ടു പ്രതികളും യുവതിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഉപദ്രവം തുടർന്നതോടെ രക്ഷപ്പെടാൻ വേണ്ടിയാണ് യുവതി മൂന്നുനില കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയത്.

ചോരയിൽ കുളിച്ച് പൂർണമായും നഗ്‌നയായ നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വീഴ്ചയിൽ പരിക്കേറ്റ യുവതി ജയ്പൂരിയ ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP