Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറാം വയസുമുതൽ അച്ഛന്റെ കാമാർത്തി തീർക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി എല്ലാം സഹിച്ചത് നീണ്ട 15 വർഷം; ഗർഭനിരോധന ഉറകളും ഗുളികയും നൽകി സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ഒന്നര പതിറ്റാണ്ടുകാലം കൂട്ടുനിന്നത് പെറ്റമ്മ തന്നെ; എല്ലാം തുറന്ന് പറഞ്ഞ് 22കാരി പരാതി നൽകിയത് അനുജത്തിയെയും അച്ഛനും അമ്മയും കണ്ണുവെച്ചതോടെ

ആറാം വയസുമുതൽ അച്ഛന്റെ കാമാർത്തി തീർക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി എല്ലാം സഹിച്ചത് നീണ്ട 15 വർഷം; ഗർഭനിരോധന ഉറകളും ഗുളികയും നൽകി സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ഒന്നര പതിറ്റാണ്ടുകാലം കൂട്ടുനിന്നത് പെറ്റമ്മ തന്നെ; എല്ലാം തുറന്ന് പറഞ്ഞ് 22കാരി പരാതി നൽകിയത് അനുജത്തിയെയും അച്ഛനും അമ്മയും കണ്ണുവെച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: മകളുമായി പിതാവ് തുടർച്ചയായ പതിനഞ്ച് വർഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഭാര്യയുടെ ഒത്താശയോടെ. ആറുവയസുള്ളപ്പോൾ മുതൽ അച്ഛനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടിവന്ന 22കാരി സംഭവം പുറത്ത് പറഞ്ഞത് അനുജത്തിയെയും അച്ഛൻ പീഡിപ്പിക്കാൻ തുടങ്ങിയതോടെ. കഴിഞ്ഞ 15 വർഷമായി അച്ഛൻ ബലാത്സംഗം ചെയ്യുന്നുവെന്ന് 22കാരിയായ യുവതി പൊലീസിൽ പരാതി നൽകി. ലഖ്‌നൗവിന് സമീപം ചിൻഹാട്ട് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അമ്മയുടെ അനുവാദത്തോടെയായിരുന്നു പീഡനമെന്നും പലപ്പോഴും ഗർഭനിരോധന മാർഗങ്ങൾ അമ്മയാണ് അച്ഛന് നൽകിയിരുന്നതെന്നും പരാതിയിൽ പറയുന്നു. തന്റെ ഇളയ സഹോദരിയെയും പീഡിപ്പിച്ചതോടെയാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്.

തന്നെ ആറാം വയസ്സുമുതൽ അച്ഛൻ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി എൻജിഒ അംഗങ്ങളോട് പറഞ്ഞു. അമ്മയാണ് എല്ലാ സഹായങ്ങളും നൽകുക. ഗർഭിണിയാകാതിരിക്കാൻ ഗുളികയും ഗർഭനിരോധന ഉറയും നൽകും. എന്റെ വിധിയാണെന്ന് കരുതി ഞാൻ സഹിച്ചു. എന്നാൽ, അനിയത്തിയെയും പീഡിപ്പിക്കാൻ തുടങ്ങിയത് എനിക്ക് സഹിച്ചില്ല. ഈയടുത്ത കാലത്തായി അയാളുടെ സ്വഭാവത്തിൽ ആക്രമണ ത്വര കൂടി. ലൈംഗിക ചുവയോടെ ഞങ്ങൾക്ക് കത്തെഴുതും. ബന്ധുക്കൾക്കും രണ്ട് സഹോദരന്മാർക്കും സംഭവം അറിയാം. പക്ഷേ ആരും അയാളെ എതിർക്കില്ലെന്നും പെൺകുട്ടി പറഞ്ഞു.

44കാരനായ പിതാവിനെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പെൺകുട്ടികളുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും സഹായിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. പെൺകുട്ടികളുടെ അച്ഛൻ ഒളിവിലാണ്. പെൺകുട്ടികൾ മജിസ്ട്രറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. മൂത്ത പെൺകുട്ടി എൻജിഒയെ സമീപിച്ചതിനെ തുടർന്ന് പൊലീസിന്റെ സഹായത്തോടെയാണ് പെൺകുട്ടികളെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തിയത്. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP