Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നികുതി വകുപ്പിലെ ചതിയന്മാരെ വച്ചുപൊറുപ്പിക്കാതെ മോദി സർക്കാർ; നിർബന്ധിത പിരിച്ചുവിടലിന് വിധേയരാകുക അഴിമതിക്കേസുകളിൽ പങ്കുള്ള 22 മുതിർന്ന ഉദ്യോഗസ്ഥർ; രണ്ടായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ കൈക്കൂലി വാങ്ങിയവരെ പിരിച്ചുവിടുന്നത് വകുപ്പിനെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി

നികുതി വകുപ്പിലെ ചതിയന്മാരെ വച്ചുപൊറുപ്പിക്കാതെ മോദി സർക്കാർ; നിർബന്ധിത പിരിച്ചുവിടലിന് വിധേയരാകുക അഴിമതിക്കേസുകളിൽ പങ്കുള്ള 22 മുതിർന്ന ഉദ്യോഗസ്ഥർ; രണ്ടായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ കൈക്കൂലി വാങ്ങിയവരെ പിരിച്ചുവിടുന്നത് വകുപ്പിനെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നികുതി വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. അഴിമതി കേസുകളിൽ പങ്കുള്ളതായി ആരോപണമുയർന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ നടപടി. നികുതി വകുപ്പിൽ വിശ്വസിക്കാൻ കൊള്ളാത്ത ചിലരുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരായ നീക്കമെന്നതും ശ്രദ്ധേയം.

നികുതി വകുപ്പിൽ ചതിക്കുന്ന ചിലർ ഉണ്ടെന്ന് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെയാണ് അഴിമതിക്കാർക്കെതിരെയുള്ള ഈ നീക്കം. കഴിഞ്ഞ ജൂണിൽ പ്രത്യക്ഷ നികുതി വകുപ്പിലെ 12 പേർ ഉൾപ്പെടെ ഇന്ത്യൻ റവന്യൂ സർവീസിലെ 27 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സമാന നടപടി സ്വീകരിച്ചിരുന്നു.

അധികാര ദുർവിനിയോഗത്തിലൂടെ ജനങ്ങളെ ചതിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി . പുതുതായി നടപടി സ്വീകരിക്കുന്നവരുടെ പേരുവിവരങ്ങളും സർക്കാർ പുറത്ത് വിട്ടു. ഇവരിൽ പലരും ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നവരാണ്. ഡൽഹി, മുംബൈ, കൊൽക്കത്ത, മീററ്റ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഈ ഉദ്യോഗസ്ഥർ പ്രവർത്തിച്ചു വന്നത്. 2000 രൂപ മുതൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിച്ചവർ ഇവരിലുണ്ട്. 1,224 ഗ്രാം സ്വർണവുമായി ഡൽഹി വിമാനത്താവളത്തിലെത്തിയ ആളിൽനിന്ന് 58 ഗ്രാം സ്വർണം സ്വീകരിച്ച ഉദ്യോഗസ്ഥനും നടപടി നേരിടുന്നവരിലുണ്ട്.

ഡൽഹിക്കു സമീപത്തെ ഗൗതം ബുദ്ധ് നഗറിൽ കമ്മിഷണർ ഓഫ് അപ്പീൽ ആയി പ്രവർത്തിച്ചു വന്ന അൻപത്തിയാറുകാരനായ എസ്.കെ. ശ്രീവാസ്തവയ്‌ക്കെതിരെ കഴിഞ്ഞ ജൂണിൽ നടപടിയെടുത്തിരുന്നു. റവന്യു വിഭാഗത്തിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നു പരാതി ഉയർന്നതിനെ തുടർന്നായിരുന്നു നടപടി.

'ചതിക്കുന്ന ചിലർ' നികുതി വകുപ്പിലുണ്ടെന്നായിരുന്നു സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. അധികാര ദുർവിനിയോഗം നടത്തി നികുതിദായകരെ ഇവരിൽ ചിലർ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയതായും പ്രധാനമന്ത്രി സൂചിപ്പിച്ചു. അവർക്കെതിരെ നിർബന്ധിത വിരമിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം സ്വഭാവം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മോദി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP