Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതിയായ രേഖകളില്ലാതെ താമസിച്ചിരുന്ന 22 ബംഗ്ലാദേശികൾ അറസ്റ്റിൽ; മഹാരാഷ്ട്രയിൽ പിടിയിലായവരിൽ 12 സ്ത്രീകളും

മതിയായ രേഖകളില്ലാതെ താമസിച്ചിരുന്ന 22 ബംഗ്ലാദേശികൾ അറസ്റ്റിൽ; മഹാരാഷ്ട്രയിൽ പിടിയിലായവരിൽ 12 സ്ത്രീകളും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ 22 ബംഗ്ലാദേശികളെ അറസ്ററ് ചെയ്തു. മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ചതിനാണ് 12 സ്ത്രീകൾ ഉൾപ്പടെ 22 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച അർധരാത്രി രജോദി ഗ്രാമത്തിലെ കുടിലുകളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. ഇന്ത്യൻ പാസ്പോർട്ട് ആക്ട് 1927, വിദേശ പൗരന്മാർക്കുള്ള 1946 ലെ നിയമം എന്നിവ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൈയിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നും ഗ്രാമത്തിൽ കൂലിവേല ചെയ്താണ് ഇവർ ഉപജീവനമാർഗം കണ്ടെത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP