Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

വിദേശകാര്യ മന്ത്രാലയം സഹായം പ്രഖ്യാപിച്ചെങ്കിലും വിമാനയാത്ര അസാധ്യമാണെന്നു ചൈനീസ് അധികൃതർ: യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത തായ് എയർലൈൻസ് ഒടുവിൽ വഴങ്ങി; ചൈനയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ ഇന്ന് നാട്ടിലെത്തും

വിദേശകാര്യ മന്ത്രാലയം സഹായം പ്രഖ്യാപിച്ചെങ്കിലും വിമാനയാത്ര അസാധ്യമാണെന്നു ചൈനീസ് അധികൃതർ: യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത തായ് എയർലൈൻസ് ഒടുവിൽ വഴങ്ങി; ചൈനയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ ഇന്ന് നാട്ടിലെത്തും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ഭീതിപരത്തുന്ന ചൈനയിൽനിന്ന് നാട്ടിലേക്ക് തിരിച്ച 21 മലയാളി വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. സിംഗപ്പുരിലേക്കുള്ള വിമാനത്തിൽ പ്രവേശനം നിഷേധിച്ചതോടെയാണ്  പെൺകുട്ടികൾ ഉൾപ്പെടുന്ന സംഘം കുന്മിങ് വിമാനത്താവളത്തിൽ അകപ്പെട്ടത്. എന്നാൽ കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്ന്  മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരിച്ചെത്തുന്നു. 17 വിദ്യാർത്ഥികളും ഇന്നു രാത്രി 11ഓടെ കൊച്ചിയിലെത്തുമെന്ന് സൂചന.

ചൈനയിൽ നിന്നുള്ള  യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത തായ് എയർലൈൻസ് ആണ് ഒടുവിൽ വഴങ്ങിയത്. സ്വന്തം നിലയിൽ ടിക്കറ്റ് എടുത്ത വിദ്യാർത്ഥികൾ ബോർഡിങ്ങ് പൂർത്തിയാക്കി. നേരത്തെ ടിക്കറ്റെടുത്തിരുന്ന ക്യൂട്ടി എയർലൈൻസ് അവസാന നിമിഷം വിസ്സമ്മതിച്ചതോടെയാണ് ഇവർ വിമാനത്താവളത്തിന് പുറത്തായത്. വിദേശകാര്യ മന്ത്രാലയം സഹായം പ്രഖ്യാപിച്ചെങ്കിലും വിമാനയാത്ര അസാധ്യമാണെന്നു ചൈനീസ് അധികൃതർ ആവർത്തിച്ചതോടെ പെൺകുട്ടികൾ വിമാനത്താവള പരിസരത്തെ കടയിൽ അഭയം തേടുകയായിരുന്നു. ഇതോടെ സർക്കാർ ഇടപെടലിൽ മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരിച്ചെത്തുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ളവർക്ക് മറ്റ് രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയതാണ് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയത്. വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച വിദ്യാർത്ഥികൾ വിസാ കാലാവധി പുതുക്കി ലഭിച്ചയുടൻ പുറപ്പെട്ടു. കുന്മിങ്ങിൽനിന്ന് സിംഗപ്പുർവഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന സ്‌കൂട്ട് എയർലൈൻസിന്റെ വിമാനത്തിൽ തിങ്കളാഴ്ചയാണ് ടിക്കറ്റ് ബുക്ക്ചെയ്തത്. എന്നാൽ, സിംഗപ്പുർ പൗരന്മാർ അല്ലാത്തവരെ വിമാനത്തിൽ കയറ്റില്ലെന്ന് അധികൃതർ വ്യക്തമാക്കി. തിരികെ ഹോസ്റ്റലിലേക്കും പോകാനാകാത്ത അവസ്ഥയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.  

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP