Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുജറാത്തിൽ ബസപകടത്തിൽ മരിച്ചത് 21 പേർ; ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവരുടെ ചികിത്സക്കായി പ്രാദേശിക ഭരണകൂടങ്ങൾ എല്ലാ നടപടികളും സ്വീകരിച്ചെന്നും ട്വീറ്റ്

ഗുജറാത്തിൽ ബസപകടത്തിൽ മരിച്ചത് 21 പേർ; ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവരുടെ ചികിത്സക്കായി പ്രാദേശിക ഭരണകൂടങ്ങൾ എല്ലാ നടപടികളും സ്വീകരിച്ചെന്നും ട്വീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: ഗുജറാത്തിൽ ബസപകടത്തിൽ 21 മരണം. ബനസ്‌കന്ദയിൽ ബസ് മറിഞ്ഞാണ് 21 പേർ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ബസ്സിൽ 50 ലധികം പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചതിനാലാണ് മരണ സംഖ്യ ഉയരാതിരുന്നത്. ഉടൻ തന്നെ പൊലീസും സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി പ്രാദേശിക ഭരണകൂടങ്ങൾ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അവരെല്ലാം വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP