Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗളൂരുവിൽ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ പിടിച്ചെടുത്തതു നാലു കോടി രൂപയുടെ പുതിയ നോട്ടുകൾ; പുതിയതും അസാധുവായതുമായ നോട്ടുകൾ കണ്ടെടുത്തത് എൻജിനിയറുടെയും കരാറുകാരന്റെയും വീട്ടിൽ നിന്ന്

ബംഗളൂരുവിൽ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ പിടിച്ചെടുത്തതു നാലു കോടി രൂപയുടെ പുതിയ നോട്ടുകൾ; പുതിയതും അസാധുവായതുമായ നോട്ടുകൾ കണ്ടെടുത്തത് എൻജിനിയറുടെയും കരാറുകാരന്റെയും വീട്ടിൽ നിന്ന്

ബംഗളൂരു: സർക്കാർ എൻജിനിയറുടെയും കരാറുകാരന്റെയും വീട്ടിൽ നടത്തിയ റെയ്ഡിൽ ആദായനികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് അഞ്ചു കോടി രൂപ. ഇതിൽ നാലു കോടിയും പുതിയ നോട്ടുകളാണ്. ആഴ്ചകൾക്ക് മുമ്പ് സർക്കാർ പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളായിരുന്നു ഇവ.

ശേഷിക്കുന്നത് പിൻവലിച്ച 500ന്റെ നോട്ടുകളും 100 രൂപ നോട്ടുകളുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ചില ബാങ്കുകളും ഏജന്റുമാരും നിരീക്ഷണത്തിലാണ്. ഇവർക്ക് എവിടെ നിന്നാണ് ഇത്രയും പുതിയ നോട്ടുകൾ കിട്ടിയതെന്ന് അറിയാൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പണത്തിന് പുറമെ അഞ്ച് കിലോ സ്വർണവും ആറ് കിലോയോളം സ്വർണാഭരണങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. സ്വർണബിസ്‌കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്‌മെന്റ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഒരു കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബംഗളൂരുവിലെ പരിശോധന. ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇവിടെങ്ങളിൽനിന്ന് 50 ലക്ഷത്തിന്റെ അസാധുവാക്കിയ നോട്ടുകളും 20 ലക്ഷത്തിന്റെ പുതിയ നോട്ടുകളും പിടിച്ചെടുത്തിരുന്നു.

നേരത്തെ, തമിഴ്‌നാട് പൊലീസ് നടത്തിയ പരിശോധനയിൽ ബിജെപി യുവജന നേതാവിൽനിന്ന് 20.55 ലക്ഷത്തിന്റെ പുതിയ കറൻസികൾ കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ നടപടിക്കു അനുകൂലമായി സമൂഹ മാദ്ധ്യമങ്ങൾ വഴി വ്യാപകമായ പ്രചാരണം നടത്തിയ നേതാവാണു പിടിയിലായത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP