ആദ്യം പട്ടാളക്കാർക്ക് രോഗം വരാതിരിക്കാനുള്ള മരുന്നു കൊടുക്കൂ മോദി; മാവോയിസ്റ്റുകളെ നേരിടാൻ ചത്തീസ്ഡഢിലെത്തിയ 200 സൈനികർക്ക് ഒരു മാസം കൊണ്ട് മലേറിയ പിടിപെട്ടു

മോദി ഇന്ത്യയുടെ ആശയും പ്രതീക്ഷയുമാണ്. ഒരു സംശയവും വേണ്ട. ലോകത്തെവിടെ ചെന്നാലും മോദിയുടെ സ്പർശം ഇന്ത്യക്ക് ഗുണകരമാകുന്നു. അഞ്ചുവർഷം കൊണ്ട് ഇന്ത്യയെ 50 മുമ്പോട്ട് നയിക്കാൻ സാധിക്കുമെന്ന് തന്നെയാണ് പലരും കരുതുന്നത്. അതൊക്കെ നല്ലത് തന്നെ. എങ്കിലും രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന പട്ടാളക്കാർക്കും അർധസൈനികർക്കും ജീവൻ രക്ഷിക്കാനുള്ള മരുന്ന് നൽകാൻ ആദ്യം മോദി ശ്രമിക്കട്ടെ. ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളെ വേട്ടയാടാൻ പോയിരിക്കുന്ന 200 സൈനികരാണ് മലേറിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
ഛത്തീസ്ഗഡിലെ ബസ്റ്റാർ പ്രദേശത്തുള്ള ഈ സൈനികർക്ക് ഇപ്പോൾ മാവോയിസ്റ്റുകളോടും മലേറിയയോട് ഒരേ സമയം ഏറ്റുമുട്ടേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഈ മേഖലയിൽ മലേറിയബാധിതരുടെ എണ്ണം വർധിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെയെത്തിയ 200 സൈനികർക്കാണ് ഒരു മാസം കൊണ്ട് മലേറിയ പിടിപെട്ടിരിക്കുന്നത്. ഇവർക്ക് നൽകിയിരിക്കുന്ന മരുന്നാകട്ടെ വേണ്ടത്ര ഫലപ്രദമല്ലെന്നാണറിയുന്നത്. സുരക്ഷാസേനവൃത്തങ്ങൾ തന്നെയാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നവംബർ മുതൽ സുക്മ, ദന്തെവാഡ, ബീജാപൂർ എന്നീ ജില്ലകളിൽ നിന്നുള്ള 200 ഓളം സൈനികരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരിക്കുന്നത്. ഭൂരിഭാഗം പേരും ബസ്റ്റാർ ജില്ലയുടെ ആസ്ഥാനമായ ജഗ്ദൽപൂരിലെ ആശുപത്രിയിലാണുള്ളത്. മലേറിയയുടെ കടുത്ത ലക്ഷണങ്ങൾ ഇവർ പ്രകടമാക്കുന്നുണ്ടെന്നാണ് ബസ്റ്റാർ പൊലീസ് പറയുന്നത്. ഇവരിൽ മിക്ക സൈനികരും സിആർപിഎഫിൽ നിന്നുള്ളവരാണ്. സംസ്ഥാനത്തെ പൊലീസ് സേനയിലുള്ളവരും മലേറിയ ഭീഷണിയെ നേരിടുന്നുണ്ട്. കഴിഞ്ഞ് അഞ്ച് മാസത്തിനിടെ ഏഴ് സൈനികർ മലേറിയ ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
ഇവർക്ക് നൽകി വരുന്ന മരുന്നുകൾ ഫലപ്രദമല്ലെന്നാണ് സുരക്ഷാസേന പരാതിപ്പെടുന്നത്. ഇനി ഞങ്ങൾ എവിടെയാണ് പോകേണ്ടെതെന്ന് ചോദിച്ച് സൈനികർ ആശുപത്രിയിൽ വച്ച് മാദ്ധ്യമങ്ങളോട് ചോദ്യമെറിയുന്നു. മോസ്കിറ്റോ റെപെല്ലെന്റ്സ്, നെറ്റുകൾ, മരുന്നുകൾ തുടങ്ങിയ സുരക്ഷാമാർഗങ്ങളെല്ലാമുണ്ടെങ്കിലും ഈ മേഖലയിൽ മലേറിയ ബാധിക്കുന്ന സൈനികരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനാൽ മാവോയിസ്റ്റുകളെ വേട്ടയാടുന്നത് ഫലപ്രദമായി നിർവഹിക്കാനാവുന്നില്ലെന്നാണ് ബസ്റ്റാർ റിലെ പൊലീസ് ഐജിയായ എസ്ആർപി കല്ലുരി പറയുന്നത്. സാധാരണയായി മലേറിയക്ക് നൽകിവരാറുള്ള മരുന്നായ ക്ലോറോക്യൂനും പ്രൈമക്യൂനും ഇവിടെ ഫലപ്രദമാകുന്നില്ലെന്നാണ് ബസ്റ്ററിലെ ഏക ജില്ലാ മലേറിയ(ഹെൽത്ത്) ഓഫീസറായ ഡോ.സഞ്ജയ് ബസാക്ക് പറയുന്നത്. മലേറിയ വ്യപിക്കുന്നത് തടയാനായ പുതിയ ഔഷധങ്ങൾക്കായി തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ബസ്റ്റാറിലെ തെക്കൻ പ്രദേശങ്ങളായ സുക്മ, ദന്തെവാഡ, ബീജാപൂർ എന്നിവിടങ്ങളിലാണ് മലേറിയ ബാധിതർ കൂടുതലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചികിത്സാ റിപ്പോർട്ട് പ്രകാരം സൈനികർക്ക് അപകടരമല്ലാത്ത ടെർടിയാൻ മലേറിയ, ഫാൽസിപറം മലേറിയ എന്നീ രണ്ടുതരത്തിലുള്ളവ ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. കൂടുതൽ പേർക്കും ഫാൽസിപറമാണ് ബാധിച്ചിരിക്കുന്നതെന്നും ഇത് അപകടരമാണെന്നും പടരാൻ എളുപ്പമാണെന്നും പൊലീസ് ഐജി പറയുന്നു. ഇവിടെ മലേറിയ പടരുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു വിഗദ്ധ സംഘത്തെ നിയോഗിക്കണമെന്നാണ് ബസ്റ്ററിലെ പൊലീസ് ആവശ്യപ്പെടുന്നത്. രോപ്രതിരോധത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നടത്തണമെന്നും പൊലീസ് പറയുന്നു. അനാരോഗ്യകരമായ അവസ്ഥയിൽ പട്ടാളക്കാർക്ക് മാവോയിസ്റ്റ് വേട്ടക്കായി നിഗൂഢവനങ്ങളിലൂടെ കടന്ന് പോകുന്നത് ദുഷ്കരവും അപകടകരവുമാണെന്നാണ് ഒരു സിആർപിഎഫ് ഓഫീസർ പറയുന്നത്. ഇവർക്കായി ആന്റി മലേറിയ കിറ്റ് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ചില മുതിർന്ന ഓഫീസർമാർക്ക് മലേറിയ ബാധിച്ചതിനാൽ ഇവിടത്തെ മാവോയിസ്റ്റ് വേട്ടയ്ക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത് ബസ്റ്റാർ ഐജിയാണ്.
പ്രദേശത്ത് മലേറിയ ബാധ രൂക്ഷമായതിനാൽ ഛത്തീസ്ഗഡ് സ്റ്റേറ്റ് ഹെൽത്ത് സർവിസ് ഡിപ്പാർട്ട്മെന്റ് ഇതിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പ് ജബൽപൂരിലെ റീജിയനൽ മെഡിക്കൽ റിസർച്ച് സെന്റർ ഫോർ ട്രൈബൽസിലെ 21 അംഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
ബസ്റ്റാർ മേഖലയിൽ മാവോയിസ്റ്റുകൾ അവരുടെ റിക്രൂട്ട് മെന്റ് എക്സർസൈസുകൾ നടത്തുന്നതായും ഫണ്ട് സ്വരൂപിക്കുന്നതായും സമീപമാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ഇവിടെ സൈനികരെ നിയോഗിച്ചിരിക്കുന്നത്. മാവോവാദികൾ എന്ന് സംശയിക്കുന്നവർ വ്യാഴാഴ്ച വൈകെേുന്നരം ജാർഖഢിലെ ലോഹർഡാഗ മേഖലയിൽ 23 വാഹനങ്ങൾ കത്തിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും അനങ്ങാതിരുന്ന മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ സിബിഐക്ക് വിട്ടു; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവ് ഉടൻ; കുറഞ്ഞ ശമ്പളം സാധ്യത 23,000-25,000 രൂപയാകും; കൂടിയത് 1.4 ലക്ഷവും; ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്കരണ ഉത്തരവിറക്കാൻ ധനവകുപ്പ്; കടത്തിൽ മുങ്ങിയ സംസ്ഥാന ഖജനാവിന് ശമ്പള പരിഷ്ക്കരത്തോടെ വരുന്നത് വൻ ബാധ്യത
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- സ്കൂളിലെ ഫുട്ബോൾ ടീം ക്യാപ്റ്റൻ, സംസ്ഥാന ഗുസ്തി ചാമ്പ്യൻ; ദൈവവഴിയിലും കായികലോകത്തെ നെഞ്ചേറ്റിയ വൈദികൻ; ഫാദർ ജോൺസൺ മുത്തപ്പൻ വിടപറയുന്നത് പുരോഹിത പട്ടം സ്വീകരിച്ച് ആറുമാസത്തിനുള്ളിൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍