Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗളൂരുവിന് പിന്നാലെ ചെന്നൈയിലും വൻ തീപിടിത്തം; അഗ്നിബാധയിൽ കത്തിനശിച്ചത് 200ൽ അധികം കാറുകൾ; തീപിടിത്തം ഉണ്ടായത് സ്വകാര്യ ടാക്‌സി കമ്പനിയുടെ പാർക്കിങ് സ്ഥലത്ത്

ബംഗളൂരുവിന് പിന്നാലെ ചെന്നൈയിലും വൻ തീപിടിത്തം; അഗ്നിബാധയിൽ കത്തിനശിച്ചത് 200ൽ അധികം കാറുകൾ; തീപിടിത്തം ഉണ്ടായത് സ്വകാര്യ ടാക്‌സി കമ്പനിയുടെ പാർക്കിങ് സ്ഥലത്ത്

ചെന്നൈ: കഴിഞ്ഞ ദിവസം ബംഗളൂരുവിൽ എയ്‌റോ ഇന്ത്യ എയർഷോയുടെ പാർക്കിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തത്തിൽ മുന്നൂറോളം കാറുകൾ കത്തിനശിച്ച സംഭവത്തിന് പിന്നാലെ ഇന്ന് ചെന്നൈയിലും സമാനമായ അഗ്നിബാധ. സ്വകാര്യ കമ്പനിയുടെ പാർക്കിങ് സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഇരുന്നൂറിൽപ്പരം കാറുകൾ കത്തിനശിച്ചു.

പോരൂർ രാമചന്ദ്രാ ആശുപത്രിക്ക് എതിർവശത്തെ സ്വകാര്യ ടാക്‌സി കമ്പനിയുടെ പാർക്കിങ് സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. 200ൽ അധികം കാറുകൾ കത്തിനശിച്ചതായാണു സൂചന. ആളപായമില്ല. അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ ഒരു മണിക്കൂറിലധികം പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കി.

സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം തുടങ്ങി. പാർക്കിങ് സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. തീപിടിത്തത്തിനു പിന്നാലെ പൂനമല്ലി റോഡിലെ ഗതാഗതം തടസപ്പെട്ടു. കനത്ത പുകയിൽ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പ്രത്യേക മെഡിക്കൽ സംഘം സ്ഥലത്തെത്തി. സമീപത്തെ രാമചന്ദ്രാ ആശുപത്രിയിലെ രോഗികൾക്കു പുകമൂലം പ്രയാസമുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇന്നലെ സമാന സംഭവത്തിൽ ബംഗളൂരുവിൽ ഉണ്ടായ തീപിടിത്തത്തിൽ മുന്നൂറോളം കാറുകളാണ് കത്തിയത്. യെലഹങ്കയിൽ എയർഷോ നടക്കുന്നത് കാണാൻ എത്തിയവരുടെ വാഹനങ്ങളാണ് നശിച്ചത്. പുൽമേട്ടിൽ തീപടർന്നതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും അട്ടിമറി സാധ്യതയുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. സമാന രീതിയിൽ ചെന്നൈയിലും തീപിടിത്തം ഉണ്ടായതോടെ അന്വേഷണം വ്യാപിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP