Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണാടകയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 20കാരി ഗുരുതരാവസ്ഥയിൽ; മൈസൂരുവിലെ ലിംഗബുദ്ധിപാളയത്തിൽ യുവതി പീഡനത്തിനിരയായത് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ; അക്രമി സംഘം രക്ഷപെട്ടത് യുവാവിനെ പാറക്കല്ലിനിടിച്ച് പരുക്കേൽപ്പിച്ച ശേഷം; നാലു പ്രതികൾക്കായി വലവീശി പൊലീസ്

കർണാടകയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 20കാരി ഗുരുതരാവസ്ഥയിൽ; മൈസൂരുവിലെ ലിംഗബുദ്ധിപാളയത്തിൽ യുവതി പീഡനത്തിനിരയായത് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ; അക്രമി സംഘം രക്ഷപെട്ടത് യുവാവിനെ പാറക്കല്ലിനിടിച്ച് പരുക്കേൽപ്പിച്ച ശേഷം; നാലു പ്രതികൾക്കായി വലവീശി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മൈസൂരു: കർണാടകയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 20കാരി ഗുരുതരാവസ്ഥയിൽ. മൈസൂരുവിലെ ലിംഗബുദ്ധിപാളയത്തിലാണ് സുഹൃത്തിനൊപ്പം യാത്ര ചെയ്യവേ 20കാരി നാലംഗ സംഘത്തിന്റെ ക്രൂരബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടി നഗരത്തിലെ ഒരു ലോഡ്ജിൽ ജോലി ചെയ്ത് വരികയായിരുന്നു. സുഹൃത്തായ യുവാവ് ലോഡ്ജിലെ മാനേജർ കൂടിയാണ്. ഇയാൾക്കൊപ്പം ബൈക്കിലായിരുന്നു പെൺകുട്ടിയുടെ യാത്ര.

ആളൊഴിഞ്ഞ സ്ഥലത്ത് മൂത്രമൊഴിക്കുന്നതിനായി യുവാവ് ബൈക്ക് നിറുത്തിയപ്പോൾ അതുവഴി കാറിൽ വന്ന സംഘം പെൺകുട്ടിയെയും യുവാവിനേയും അക്രമിക്കുകയും പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നെന്നും സൂചനയുണ്ട്.

എതിർക്കാൻ ശ്രമിച്ച യുവാവിന്റെ കാലിൽ പാറക്കല്ല് കൊണ്ട് ഇടിച്ച സംഘം കടന്നു കളഞ്ഞു. കരച്ചിൽ കേട്ടെത്തിയ സമീപത്തെ കോളനിയിൽ താമസിക്കുന്നവരാണ് ഇരുവരെയും ആശുപത്രിയിൽ ആക്കിയത്. യുവതിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ ജയപുര പൊലീസ് കേസെടുത്തു. അക്രമികളെ പിടികൂടാൻ എട്ട് പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചതായി മൈസൂരു എസ് പി അറിയിച്ചു. അക്രമി സംഘത്തിൽ നാല് പേർ ഉണ്ടെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP