Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202103Wednesday

കാമുകിമാരെ സന്തോഷിപ്പിക്കാൻ സമ്മാനമായി നൽകുന്നത് മോഷ്ടിച്ചെടുക്കുന്ന മൊബൈൽ ഫോൺ; രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

കാമുകിമാരെ സന്തോഷിപ്പിക്കാൻ സമ്മാനമായി നൽകുന്നത് മോഷ്ടിച്ചെടുക്കുന്ന മൊബൈൽ ഫോൺ; രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മൊബൈൽ ഫോൺ കവർച്ച ശീലമാക്കിയ യുവാക്കൾ പൊലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. ചിക്കാലി നിവാസികളായ സാഗർ മോഹൻ, നീലേഷ് ദേവാനന്ദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കാമുകിമാരെ സന്തോഷിപ്പിക്കാൻ 26 മൊബൈൽ ഫോണുകളാണ് ഇവർ മോഷ്ടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് തന്ത്രപൂർവ്വം പ്രതികളെ കുടുക്കുകയായിരുന്നു.

പ്രതികളിൽ നിന്ന് 26 മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്. ഫോണുകൾക്ക് 2.42 ലക്ഷം രൂപ മൂല്യം വരും. ഇതോടൊപ്പം മൂന്ന് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കാമുകിമാരെ സന്തോഷിപ്പിക്കാനാണ് പ്രതികൾ മൊബൈൽ ഫോണുകൾ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ഓരോ മോഷണം കഴിയുമ്പോഴും പഴയ ഫോൺ മാറ്റി പുതിയത് സമ്മാനമായി നൽകുന്നതാണ് രീതി. പഴയ ഫോൺ വിറ്റാണ് ചെലവിന് ആവശ്യമായ പണം കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP