Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നായ്ക്കുഞ്ഞുങ്ങളെ നിഷ്‌കരുണം തല്ലിക്കൊന്ന് യുവതികൾ; രണ്ടു യുവതികൾ ചേർന്ന് അടിച്ചുകൊലപ്പെടുത്തിയത് 16 നായ്കുഞ്ഞുങ്ങളെ; കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയതു കൊൽക്കത്തയിലെ എ.ആർ.എസ്. മെഡിക്കൽ കോളേജ് ക്യാമ്പസിൽ; വൈറലായി വീഡിയോ

നായ്ക്കുഞ്ഞുങ്ങളെ നിഷ്‌കരുണം തല്ലിക്കൊന്ന് യുവതികൾ; രണ്ടു യുവതികൾ ചേർന്ന് അടിച്ചുകൊലപ്പെടുത്തിയത് 16 നായ്കുഞ്ഞുങ്ങളെ; കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയതു കൊൽക്കത്തയിലെ എ.ആർ.എസ്. മെഡിക്കൽ കോളേജ് ക്യാമ്പസിൽ; വൈറലായി വീഡിയോ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: നായ്ക്കുഞ്ഞുങ്ങളെ അടിച്ചുകൊലപ്പെടുത്തി യുവതികളുടെ ക്രൂരത. കൊൽക്കത്തയിലെ എ.ആർ.എസ്. മെഡിക്കൽ കോളേജ് ക്യാമ്പസിലാണ് രണ്ട് യുവതികൾ ചേർന്ന് 16 നായ്ക്കുഞ്ഞുങ്ങളെ തല്ലിക്കൊന്നത്. നായ്ക്കുഞ്ഞുങ്ങളുടെ ജഡങ്ങൾ പിന്നീട് ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തിൽനിന്ന് കണ്ടെടുത്തു. കാണുന്നവരുടെയോക്കെ കണ്ണുനനയിക്കുന്ന വീഡിയോ ദേശീയമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

രണ്ടുയുവതികൾ ചേർന്ന് നായ്ക്കുഞ്ഞുങ്ങളെ അടിച്ചുകൊല്ലുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചിത്രീകരിച്ചതെന്ന് കരുതുന്ന 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഇതോടെ കൊൽക്കത്തയിലെ മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തിന്റെ അന്വേഷണറിപ്പോർട്ട് ലഭിച്ചാൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കോളേജിലെ അന്വേഷണത്തിന് പുറമേ കൊൽക്കത്ത പൊലീസും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP