Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരമ്പരാഗത നൃത്തരൂപത്തിന് യുവതികൾ ഉപയോഗിച്ചത് വിഷപാമ്പുകളെ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ ഡാൻസുകാരികളെ അറസ്റ്റ് ചെയ്ത് പൊലീസും

പരമ്പരാഗത നൃത്തരൂപത്തിന് യുവതികൾ ഉപയോഗിച്ചത് വിഷപാമ്പുകളെ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ ഡാൻസുകാരികളെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: വിഷപാമ്പുകളുമായി നൃത്തം ചെയ്തതിന് 12 വയസുകാരി ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്കെതിരെ നടപടിയുമായി ഗുജറാത്ത് പൊലീസ്. മൂർഖൻ പാമ്പുകളെ കയ്യിൽ പിടിച്ച് നൃത്തം ചെയ്ത രണ്ട് സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 12 വയസ്സുകാരി ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് നടപടിയെടുത്തത്.

പരമ്പരാഗത നൃത്തരൂപമായ ഗാർബയാണ് അഞ്ചുപേരടങ്ങുന്നം സംഘം അവതരിപ്പിച്ചത്. ഇവരിൽ മൂന്ന് പേർ മൂർഖൻ പാമ്പുകളുമായാണ് നൃത്തം അവതരിപ്പിച്ചത്. ഒരു കൈയിൽ പാമ്പിന്റെ വാല് പിടിച്ച്, മറ്റേ കൈയിൽ വാൾ ഉയർത്തിയായിരുന്നു ഒരു സ്ത്രീ നൃത്തം ചെയ്തത്.

ഇവരുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാമ്പുപിടയുന്നതും രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതേതുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP