Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു വിദ്യാർത്ഥികൾ ബസ്സിടിച്ച് മരിച്ചു; അക്രമാസക്തരായ ജനം വാഹനങ്ങൾക്ക് തീവെച്ചു: നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു

രണ്ടു വിദ്യാർത്ഥികൾ ബസ്സിടിച്ച് മരിച്ചു; അക്രമാസക്തരായ ജനം വാഹനങ്ങൾക്ക് തീവെച്ചു: നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു

കൊൽക്കത്ത: രണ്ട് വിദ്യാർത്ഥികൾ ബസ്സിടിച്ച് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം വാഹനങ്ങൾക്ക് തീയിട്ടു. അക്രമാസക്തരായ ജനം മൂന്ന് ബസ്സുകൾക്ക് തീവെക്കുകയും നിരവധി വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. കൊൽക്കത്തയിലെ ഈസ്റ്റേൺ മെട്രോപൊലീറ്റൻ ബൈപ്പാസിലാണ് സംഭവം.

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബിശ്വജിത്ത് ബുയ്യാൻ, സഞ്ജയ് ബാനു എന്നിവരാണ് അപകടത്തിൽ പെട്ട് മരിച്ചത്. മറുവശത്തെ കടയിൽ നിന്ന് സാധാനങ്ങൾ വാങ്ങിക്കാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇവരെ ബസ്സിടിക്കുന്നത്. രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.

ഇതോടെ ജനക്കൂട്ടം ആക്രമാസക്തരായി. പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തി. ചിങ്ക്രിഗാട്ടയിലെ രണ്ട് കോളേജ്
വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. ഇതിൽ ക്ഷുഭിതരായ നാട്ടുകാർ റോഡിലേക്ക് പ്രവേശിക്കുകയും വാഹനങ്ങൾക്കെതിരെ അക്രമം നടത്തുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP