Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഐഎ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ; മുഖ്യപ്രതിക്കായി അന്വേഷണം തുടരുന്നു

എൻഐഎ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ; മുഖ്യപ്രതിക്കായി അന്വേഷണം തുടരുന്നു

ലക്നൗ: ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനായിരുന്ന തൻസിൽ അഹമ്മദിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. റയ്യാൻ(20), ജുനൈദ്(25) എന്നിവരാണ് അറസ്റ്റിലായത്.

തൻസിലിനെ വെടിവച്ച മുഖ്യപ്രതി മുനീറിനായി പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടാൻ പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കൊലയ്ക്കു പിന്നിൽ വ്യക്തിവൈരാഗ്യമാണ് എന്ന സൂചന നൽകുന്ന ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ദൽജീത് സിങ് ചൗധരി പറഞ്ഞു. എന്നാൽ സംഭവത്തിൽ തീവ്രവാദി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

സംഭവം നടന്നത് ശനിയാഴ്ച രാത്രിയായിരുന്നു. ബിജ്നോറിലെ സഹസ്പൂർ ജില്ലയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന തൻസിലിനേയും ഭാര്യയേയും, ബൈക്കിലെത്തിയ അക്രമി സംഘം വെടിവയ്ക്കുകയായിരുന്നു. വെടിയുതിർത്ത ശേഷം അക്രമികൾ രക്ഷപ്പെട്ടു. വെടി ശബ്ദം കേട്ടെത്തിയവരാണ് ചോരയിൽ കുളിച്ചു കിടന്ന തൻസിലിനേയും ഭാര്യയേയും മൊറാദാബാദിലെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അൽപസമയത്തിനകം തന്നെ തൻസിൽ മരണപ്പെട്ടു. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പത്താൻകോട്ട് ആക്രമണം അന്വേഷിച്ച സംഘത്തിലെ ഉദ്യാഗസ്ഥനാണ് കൊല്ലപ്പെട്ട തൻസിൽ. സംഭവത്തിന് പത്താൻകോട്ട് ആക്രമണവുമായുള്ള ബന്ധമൊന്നും സ്ഥിരീകരിച്ചിട്ടില്ല. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP