Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ അപരിചിതരെത്തി വണ്ടി തടഞ്ഞു; പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ സുഹൃത്തിനെ മർദ്ദിച്ച് ഓടിച്ചു; 19കാരിയെ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത് യുവാക്കൾ; രണ്ട് പേർ പൊലീസ് പിടിയിൽ

സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ അപരിചിതരെത്തി വണ്ടി തടഞ്ഞു; പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ സുഹൃത്തിനെ മർദ്ദിച്ച് ഓടിച്ചു; 19കാരിയെ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത് യുവാക്കൾ; രണ്ട് പേർ പൊലീസ് പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: രാജ്യത്ത് വീണ്ടും യുവതിക്ക് നേരെ കൂട്ടബലാൽസംഗം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. മഹാരാഷ്ട്രയിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്ത പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമാണ് 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. വെള്ളിയാഴ്‌ച്ച രാത്രിയാണ് സംഭവം

ജബൽപുർ ഹൈവേയിൽ വെച്ച് പെൺകുട്ടിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം നടഞ്ഞു നിർത്തിയ ശേഷം പ്രതികളിൽ ഒരാൾ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചു. സുഹൃത്ത് ഇത് തടയാൻ ശ്രമിച്ചതോടെ ഇരുവരും ചേർന്ന് സുഹൃത്തിനെ ക്രൂരമായി മർദിച്ചു. ഇതോടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ രണ്ടാളും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി ധാബ ഹൈവേയിലെത്തി പൊലീസിനെ ബന്ധപ്പെട്ടു.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നാഗ്പൂർ ഹണ്ട്കേശ്വർ സ്വദേശികളായ അനിൽ തെറ്റെ സുഹൃത്ത് ബാബ ഭഗത്ത് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP