Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൂറത്തിലെ തീപിടുത്തതിൽ മരണം 19 ആയി; മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് മനസ്സെന്ന് മോദി; അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും രാജ്‌നാഥ് സിംഗും; സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

സൂറത്തിലെ തീപിടുത്തതിൽ മരണം 19 ആയി; മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് മനസ്സെന്ന് മോദി; അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും രാജ്‌നാഥ് സിംഗും; സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ മരണം 19 ആയി. സൂറത്തിലെ സർതാന മേഖലയിലെ ബഹുനിലകെട്ടിടത്തിലാണ് വൈകിട്ട് തീപിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ വിദ്യാർത്ഥികളുടെ പരിശീലന കേന്ദ്രമായിരുന്നു. ഇവിടെക്കാണ് തീ പടർന്നത്. 18വയസിന് താഴെയുള്ള 35 വിദ്യാർത്ഥികളാണ് ഈ സമയം ഉണ്ടായിരുന്നത്. തീപിടുത്തം ശ്രദ്ധയിൽ പെട്ട ഉടൻ വിദ്യാർത്ഥികൾ കെട്ടിടത്തിൽ നിന്ന് താഴെക്ക് ചാടിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി. പല വിദ്യാർത്ഥികൾക്കും പരിക്ക് പറ്റി.

പിന്നീട് അഗ്‌നിശമന സേന എത്തി സുരക്ഷിതമായ സജ്ജീകരണങ്ങൾ ഒരുക്കിയതോടെ മറ്റു വിദ്യാർത്ഥികൾ താഴെക്ക് ചാടി രക്ഷപ്പെട്ടു.18 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.വിദ്യാർത്ഥികളെ കെട്ടിടത്തിന് പുറത്തെത്തിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി ഞെട്ടൽ രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് മനസെന്ന് മോദി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയും, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി.

 തീപിടുത്തത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ഗുജറാത്ത് മുഖ്യമന്ത്രി വിജയി രുപാണി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാനും അദ്ദേഹം ഉത്തരവിട്ടു. വിദ്യാർത്ഥികൾക്ക് ചികിത്സ നൽകാൻ എയിംസിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും സൂറത്തിലെ ആശുപത്രികളിൽ നിയോഗിച്ചു.

സൂറത്തിലെ സാർധനയിലാണ് സംഭവം. ഒരു കോച്ചിങ് സെന്ററാണ് തീപിടുത്തമുണ്ടായ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. തീപിടുത്തത്തേ തുടർന്ന് പരിഭ്രാന്തരായ വിദ്യാർത്ഥികൾ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഗുജറാത്തിലെ ആരോഗ്യ മന്ത്രി കുമാർ കനാനി തീപിടുത്തമുണ്ടായ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP