Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്ര രാജ്ഭവനിലെ 18 ജീവനക്കാർക്ക് കോവിഡ്; ഗവർണർ ഭഗത് സിങ് കോഷിയാരി സ്വയം നിരീക്ഷണത്തിൽ

മഹാരാഷ്ട്ര രാജ്ഭവനിലെ 18 ജീവനക്കാർക്ക് കോവിഡ്; ഗവർണർ ഭഗത് സിങ് കോഷിയാരി സ്വയം നിരീക്ഷണത്തിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്ര രാജ്ഭവനിലെ 18 ജീവനക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഗവർണർ ഭഗത് സിങ് കോഷിയാരി സ്വയം നിരീക്ഷണത്തിൽ പോയി. ഗവർണറുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ ഉൾപ്പെടെയാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. രാജ്ഭവനിലെ നൂറോളം ജീവനക്കാർ കോവിഡ്-19 പരിശോധന നടത്തിയിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

പ്രതിദിന രോഗികളിലും മരണത്തിലും വൻ വർധനവാണ് മഹാരാഷ്ട്രയിൽ. കഴിഞ്ഞ ദിവസം 8139 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 223 പേർ മരിച്ചു. ആകെ രോഗികൾ 2,46,600. മരണം 10,116. കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രധാന മരുന്നുകളായ ടോസിലിസുമാബ്, റെംഡിസിവിർ എന്നിവയുടെ കരിഞ്ചന്ത തടയാൻ പരിശോധന ആരംഭിച്ചു. മുംബൈയിൽ അസിസ്റ്റന്റ് മുനിസിപ്പൽ കമ്മിഷണർ രോഗം ബാധിച്ചു മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP